
എൽ ക്ലാസിക്കോയിലെ തോൽവി; പരിശീലകന്റെ കാർ തടഞ്ഞ് അസഭ്യം വിളിച്ച് ബാഴ്സലോണ ആരാധകർ (വീഡിയോ)
എൽ ക്ലാസിക്കോയിലെ തോൽവി; പരിശീലകന്റെ കാർ തടഞ്ഞ് അസഭ്യം വിളിച്ച് ബാഴ്സലോണ ആരാധകർ (വീഡിയോ)
മാഡ്രിഡ്: ലയണൽ മെസിയുടെ പടിയിറക്കം ബാഴ്സലോണ ടീമിനെ വല്ലാതെ ബാധിച്ചിട്ടുണ്ട് എന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് എൽ ക്ലാസിക്കോ പോരാട്ടത്തിൽ കണ്ടത്. സ്വന്തം മൈതാനത്ത് അവർ റയൽ മാഡ്രിഡിനോട് 2-1ന്റെ തോൽവി വഴങ്ങി. അഭിമാന പോരാട്ടത്തിൽ സ്വന്തം തട്ടകത്തിൽ ചിരവൈരികളോട് എൽക്കേണ്ടി വന്ന തോൽവി ആരാധകരെ തെല്ലൊന്നുമല്ല നിരാശയിലാക്കിയത്. അവർ മത്സര ശേഷം അതിന്റെ പ്രതികരണവും നടത്തി.
പരാജയത്തിന് പിന്നാലെ സ്റ്റേഡിയം വിടുകയായിരുന്ന ബാഴ്സലോണ പരിശീലകൻ റൊണാൾഡോ കോമാന്റെ കാർ തടയാൻ ആരാധകർ ശ്രമം നടത്തി. ആരാധകർ കാറിന്റെ ചില്ലിൽ അടിക്കുകയും പരിശീലകനു നേരെ അസഭ്യം പറയുകയും ചെയ്തു. നിലവിൽ ലാ ലിഗയിൽ ഒൻപതാം സ്ഥാനത്തേക്ക് ബാഴ്‌സ പിന്തള്ളപ്പെട്ടതും തുടർച്ചയായ മോശം പ്രകടനങ്ങളും ആണ് ആരാധകരെ 58 കാരനായ പരിശീലകനു നേരെ തിരിച്ചത്. ഇതിന്റെ വീഡിയോയും ഇപ്പോൾ വ്യപകമായി പ്രചരിക്കപ്പെടുന്നുണ്ട്.
Asà ha sido la salida de Koeman del estadio. Lamentable insultarle y aporrearle el coche asà ( @UNIVERSO_1899) #fcblive pic.twitter.com/PkaT85OfLt
â Toni Juanmartà (@tjuanmarti) October 24, 2021
അപലപിച്ച് ക്ലബ്
അതേസമയം സംഭവത്തെ അപലപിച്ചു ബാഴ്‌സലോണ ക്ലബ് രംഗത്തെത്തി. ഇനി ഒരിക്കലും ഇത് പോലൊരു സംഭവം ഉണ്ടാവാത്ത വിധം സുരക്ഷ ശക്തമാക്കും എന്ന് ക്ലബ് വ്യക്തമാക്കി.
നിലവിൽ ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും കിതക്കുന്ന ബാഴ്സലോണയ്ക്ക് എൽ ക്ലാസിക്കോയിൽ കൂടി അടിതെറ്റിയതോടെ ആരാധകർ പരിശീലകന് നേർക്കുള്ള അതൃപ്തി പരസ്യമാക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



