'വിവാദങ്ങള്‍ ആ വഴിക്ക് പോകും'- ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സില്‍ പുതിയ റെക്കോര്‍ഡിട്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ഇന്‍സ്റ്റഗ്രാമിലൂടെ ഏറ്റവും കൂടുതല്‍ വരുമാനം സ്വന്തമാക്കുന്ന കായിക താരങ്ങളില്‍ ഒന്നാം സ്ഥാനമെന്ന നേട്ടം നേരത്തെ തന്നെ ക്രിസ്റ്റിയാനോയുടെ പേരിലാണ്

ഫോട്ടോ: ട്വിറ്റർ
Edited by :migrator
Last Updated :20 ജനുവരി 2024, 9:09 am IST

ദോഹ: കരിയറിലെ അവസാന ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. കളത്തില്‍ ഫോം കിട്ടാതെയും കളത്തിന് പുറത്ത് മറ്റ് വിവാദങ്ങളും താരത്തെ ചുറ്റിപ്പറ്റി നില്‍ക്കുകയാണ്. അതിനിടെ ശ്രദ്ധേയമായൊരു നേട്ടമാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിരിക്കുന്നത്. 

ഇന്‍സ്റ്റഗ്രാമില്‍ താരത്തിനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 50 കോടി (500 മില്ല്യണ്‍) കടന്നു. ഈ നേട്ടം തൊടുന്ന ആദ്യ കായിക താരമെന്ന റെക്കോര്‍ഡും ക്രിസ്റ്റിയാനോ സ്വന്തമാക്കി. ഇന്‍സ്റ്റഗ്രാമിലൂടെ ഏറ്റവും കൂടുതല്‍ വരുമാനം സ്വന്തമാക്കുന്ന കായിക താരങ്ങളില്‍ ഒന്നാം സ്ഥാനമെന്ന നേട്ടം നേരത്തെ തന്നെ ക്രിസ്റ്റിയാനോയുടെ പേരിലാണ്. 

Story image

ട്വിറ്ററില്‍ 105 മില്ല്യണ്‍ ഫോളോവേഴ്‌സും ഫെയ്‌സ്ബുക്കില്‍ 154 മില്ല്യണ്‍ ഫോളോവേഴ്‌സുമുള്ള കായിക താരം കൂടിയാണ് പോര്‍ച്ചുഗല്‍ നായകന്‍. ലയണല്‍ മെസി, വിരാട് കോഹ്‌ലി, നെയ്മര്‍, ലെബ്രോണ്‍ ജെയിംസ് എന്നിവരാണ് ക്രിസ്റ്റിയാനോ കഴിഞ്ഞാല്‍ ഇന്‍സ്റ്റയില്‍ കൂടുതല്‍ ഫോളോവേഴ്‌സുള്ള കായിക താരങ്ങള്‍. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now