ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടിന് സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റണ്‍വേട്ട മറികടക്കാന്‍ സാധിക്കുമെന്ന് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ജ്യോഫ്രി ബോയ്‌കോട്ട്

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ജോ റൂട്ടിന് ഇരട്ട ശതകം/ഫോട്ടോ: ഇംഗ്ലണ്ട് ക്രിക്കറ്റ്, ട്വിറ്റര്‍
Last Updated :20 January 2024, 8:39 am IST

News Now

ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടിന് സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റണ്‍വേട്ട മറികടക്കാന്‍ സാധിക്കുമെന്ന് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ജ്യോഫ്രി ബോയ്‌കോട്ട്. 200 ടെസ്റ്റുകള്‍ കളിക്കാന്‍ റൂട്ടിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

ഡേവിഡ് ഗോവര്‍, കെവിന്‍ പീറ്റേഴ്‌സന്‍, ഞാന്‍ എന്നിവരെ പോലെ ഇംഗ്ലണ്ടിനായി കൂടുതല്‍ ടെസ്റ്റ് റണ്‍സ് സ്‌കോര്‍ ചെയ്യുന്നവരെ മറന്നേക്കു. 200 ടെസ്റ്റുകള്‍ കളിക്കാനും, സച്ചിന്‍ ടെണ്ടുല്‍ക്കറുടേതിനേക്കാള്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാനുമുള്ള കഴിവ് റൂട്ടിനുണ്ടെന്ന് ജ്യോഫ്രി പറഞ്ഞു. 

30 വയസേ അയിട്ടുള്ളു റൂട്ടിന്. 99 ടെസ്റ്റുകള്‍ കളിച്ച് കഴിഞ്ഞ റൂട്ട് ഇതിനോടകം 8249 റണ്‍സ് സ്‌കോര്‍ ചെയ്തു. ഗുരുതരമായ പരിക്കുകളേറ്റില്ല എങ്കില്‍ സച്ചിന്റെ റണ്‍വേട്ട റൂട്ട് മറികടക്കാതിരിക്കാന്‍ കാരണമൊന്നുമില്ല, അദ്ദേഹം പറഞ്ഞു. 15921 റണ്‍സ് കണ്ടെത്തിയാണ് സച്ചിന്‍ ഗ്രൗണ്ട് വിട്ടത്. 

റൂട്ടിന്റെ സമകാലികരായ വിരാട് കോഹ് ലി, സ്റ്റീവ് ്‌സ്മിത്ത്, വില്യംസണ്‍ എന്നിവര്‍ അത്ഭുതപ്പെടുത്തുന്ന കളിക്കാരാണ്. സമകാലികരുമായി റൂട്ടിനെ താരതമ്യപ്പെടുത്താനാണ് എനിക്ക് താത്പര്യം. മുന്‍പത്തെ തലമുറയിലെ കളിക്കാരുമായി താരതമ്യം ചെയ്യുന്നതിനോട് യോജിപ്പില്ല. ലോക്ക്ഡൗണിന്റെ സമയത്ത് റൂട്ട് തന്റെ ബാറ്റിങ്ങില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തതായും ഇംഗ്ലണ്ട് മുന്‍ താരം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates