
ഉജ്ജ്വല തിരിച്ചുവരവ്; അർധ സെഞ്ച്വറിയുമായി റുതുരാജ്; ഗുജറാത്തിന് മുന്നില്‍ 170 റണ്‍സ് ലക്ഷ്യം വച്ച് ചെന്നൈ
സീസണില്‍ ഇതുവരെ ഫോം കിട്ടാതെ ഉഴറിയ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് ഉജ്ജ്വല ബാറ്റിങുമായി കളം നിറഞ്ഞത് ചെന്നൈയ്ക്ക് തുണയായി
മുംബൈ: ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 170 റണ്‍സ് വിജയ ലക്ഷ്യം വച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് കണ്ടെത്തിയത്. ടോസ് നേടി ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹര്‍ദ്ദിക് പാണ്ഡ്യക്ക് പകരം റാഷിദ് ഖാനാണ് ഗുജറാത്തിനെ നയിക്കുന്നത്.
സീസണില്‍ ഇതുവരെ ഫോം കിട്ടാതെ ഉഴറിയ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് ഉജ്ജ്വല ബാറ്റിങുമായി കളം നിറഞ്ഞത് ചെന്നൈയ്ക്ക് തുണയായി. അമ്പാട്ടി റായുഡുവും മികവു പുലര്‍ത്തിയതോടെയാണ് ചെന്നൈ പൊരുതാവുന്ന സ്കോറിലെത്തിയത്. ഇരുവരും പുറത്തായ ശേഷം ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ജഡേജ- ശിവം ഡുബെ സഖ്യവും മികച്ച ബാറ്റിങ് പുറത്തെടുത്തു.
ബാറ്റിങിന് ഇറങ്ങിയ ചെന്നൈ തുടക്കത്തില്‍ തപ്പിത്തടഞ്ഞു. സ്കോര്‍ ഏഴില്‍ നില്‍ക്കെ റോബിന് ഉത്തപ്പ പുറത്തായി. പിന്നാലെ വന്ന മൊയിന്‍ അലിക്കും പിടിച്ചു നില്ക്കാന് സാധിച്ചില്ല. 32ന് രണ്ട് എന്ന നിലയിലായി ചെന്നൈ. ഉത്തപ്പ മൂന്ന് റണ്‍സും അലി ഒരു റണ്ണുമാണ് എടുത്തത്.
മൂന്നാം വിക്കറ്റില്‍ ഒന്നിച്ച റുതുരാജ്- അമ്പാട്ടി സഖ്യം പോരാട്ടം ഗുജറാത്ത് ക്യാമ്പിലേക്ക് നയിച്ചു. 48 പന്തുകള്‍ നേരിട്ട് അഞ്ച് വീതം സിക്സും ഫോറും സഹിതം 73 റണ്‍സുമായി റുതുരാജ് മടങ്ങി. അമ്പാട്ടി 31 പന്തുകളില്‍ നിന്ന് നാല് ഫോറും ഒരു സിക്സും സഹിതം 46 റണ്‍സും കണ്ടെത്തി.
ജഡേജ 22 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ട് സിക്സുകളും ക്യാപ്റ്റന്‍ പറത്തി. ശിവം ഡുബെ 19 റണ്‍സുമായി അവസാന പന്തില്‍ റണ്ണൗട്ടായി.
ഗുജറാത്തിനായി അല്‍സാരി ജോസഫ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി, യഷ് ദയാല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



