റയാൻ വില്യംസ് ഇന്ത്യൻ കുപ്പായത്തിൽ കൊച്ചിയിലിറങ്ങും?, ഹോങ്കോങ്ങിനെതിരായ പോരാട്ടം മാർച്ച് 31-ന്

ബംഗ്ലാദേശിനെതിരായ യോഗ്യതാ മത്സരത്തിന് മുന്നോടിയായ പരിശീലന ക്യാമ്പിൽ വില്യംസ് പങ്കെടുത്തിരുന്നെങ്കിലും ഫിഫയുടെ നടപടികൾ കാരണം മത്സരത്തിന് ഇറങ്ങാൻ സാധിച്ചിരുന്നില്ല.

Ryan Williams
Ryan Williams Set for India Debut After FIFA Clearance for Asian Cup QualifierFILE
Edited by :JOICE MON D L
Last Updated :24 മാർച്ച് 2026, 5:30 pm IST

കൊച്ചി: നീണ്ട ഇടവേളക്കു ശേഷം ഇന്ത്യൻ സീനിയർ പുരുഷ ഫുട്ബോൾ ടീം വീണ്ടും കൊച്ചിയിലേക്ക് എത്തുന്നു. എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ ടീം ഹോങ്കോങ്ങിനെയാണ് നേരിടുന്നത്. മാർച്ച് 31-ന് വൈകുന്നേരം 7 മണിക്ക് ആണ് മത്സരം ആരംഭിക്കുന്നത്. ഇതോടെ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം നീലക്കടലാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ.

ഈ മത്സരത്തിൽ ഇന്ത്യൻ പൗരത്വം സ്വീകരിച്ച റയാൻ വില്യംസ് അരങ്ങേറ്റം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. താരത്തിന് ചെറിയ പരിക്ക് ഉണ്ടെങ്കിലും മത്സരത്തിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയുമെന്നാണ് ടീം മാനേജ്‌മെന്റ് പറയുന്നത്. ഇന്ത്യൻ ടീമിനായി കളത്തിലിറങ്ങാനുള്ള നടപടികൾ താരം പൂർത്തിയാക്കിയിട്ടുണ്ട്. ഇതോടെ 31 കാരനായ വില്യംസ് സീനിയർ തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും എന്ന് ഉറപ്പായിട്ടുണ്ട്.

നേരത്തെ, ബംഗ്ലാദേശിനെതിരായ യോഗ്യതാ മത്സരത്തിന് മുന്നോടിയായ പരിശീലന ക്യാമ്പിൽ വില്യംസ് പങ്കെടുത്തിരുന്നെങ്കിലും ഫിഫയുടെ നടപടികൾ കാരണം മത്സരത്തിന് ഇറങ്ങാൻ സാധിച്ചിരുന്നില്ല.

കൊച്ചിയിൽ കളിക്കാൻ താരം ഇറങ്ങിയാൽ മികച്ച വിജയം ഹോങ്കോങ്ങിനെതിരെ നേടാൻ കഴിയുമെന്നാണ് വിലയിരുത്തൽ. മത്സരത്തിന്റെ ഭാഗമായി ഇന്ത്യൻ ടീം ഇപ്പോൾ കൊച്ചിയിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. 20 താരങ്ങളും പരിശീലകസംഘവുമാണ് ക്യാമ്പിൽ ഉള്ളത്.

News Now

Summary

Ryan Williams Set for India Debut After FIFA Clearance for Asian Cup Qualifier.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics