
ബിയര്‍ ഗ്ലാസ് പിടിക്കാതെ സാദിയോ മാനെ! ബയേണിന്റെ പരമ്പരാഗത ഫോട്ടോയിൽ ഇത്തവണ ശ്രദ്ധേയ മാറ്റം
ബയേണ്‍ താരങ്ങളുടെ ഒരു ഫോട്ടോ സെഷനാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയിലെത്തുന്നത്
മ്യൂണിക്ക്: ലിവര്‍പൂളില്‍ നിന്ന് ഈ സീസണിലാണ് സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിലെത്തിയത്. താരം തന്റെ മികവ് ജര്‍മനിയിലും തുടരുകയാണ്. അതിനിടെ ഒരു ചിത്രം ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്.
ബയേണ്‍ താരങ്ങളുടെ ഒരു ഫോട്ടോ സെഷനാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയിലെത്തുന്നത്. എല്ലാ വര്‍ഷവും ബയേണ്‍ മ്യൂണിക്ക് താരങ്ങള്‍ പ്രാദേശിക ബ്രൂവറി കമ്പനിയായ പോളാനറിനായി അവരുടെ ഉത്പന്നമായ ബിയറുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യാറുണ്ട്. എല്ലാ താരങ്ങളും മൂന്ന് ലിറ്ററിന്റെ ഗ്ലാസില്‍ നിറയെ ബിയറുമായി നില്ക്കുന്ന തരത്തിലാണ് ഈ ഫോട്ടോ എടുക്കാറുള്ളത്. നിറയെ ബിയറുള്ള ഗ്ലാസ് താരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്.
#Anzeige | Tracht statt Trikot: Unser Team beim traditionellen Lederhosen-Shooting von #Paulaner! #FCBayern #MiaSanMia pic.twitter.com/BWnXaxLX4W
â FC Bayern München (@FCBayern) August 29, 2022
ഈ വര്‍ഷവും പതിവ് പോലെ ഈ ഫോട്ടോ സെഷന് അരങ്ങേറി. എന്നാല്‍ പതിവ് കാഴ്ചയ്ക്ക് വിരുദ്ധമായി ഒരു കാര്യം ഇത്തവണത്തെ ഫോട്ടോയ്ക്കുണ്ടായിരുന്നു. പരിശീലകന് ജൂലിയന്‍ നാഗല്സ്മാന് അടക്കമുള്ളവര്‍ ബിയര്‍ ഗ്ലാസുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തു. എന്നാല്‍ രണ്ട് പേരുടെ കൈയില്‍ മാത്രം ബിയര്‍ ഗ്ലാസ് ഉണ്ടായിരുന്നില്ല. സാദിയോ മാനെ, മൊറോക്കോ താരം നൗസയര്‍ മസ്രോയി എന്നിവരായിരുന്നു ബിയര്‍ പിടിക്കാതെ പോസ് ചെയ്ത താരങ്ങള്‍.
ഇരുവരും ഇസ്ലാം മത വിശ്വാസികളാണ്. മത വിശ്വാസം അനുസരിച്ച് മദ്യപാനം നിഷിദ്ധമാണ്. ഇക്കാരണത്താലാണ് ഇരുവരും ബിയര്‍ ഗ്ലാസ് പിടിക്കാതെ പോസ് ചെയ്തത്. തങ്ങളുടെ വിശ്വാസം വിടാതെ തന്നെ ഫോട്ടോയ്ക്ക് ഒരു പ്രശ്നവുമില്ലാതെ പോസ് ചെയ്ത് ബാവേറിയന്‍ സംസ്കാരത്തോട് അവര്‍ തങ്ങളുടെ അടുപ്പം വ്യക്തമാക്കിയതാണ് ഇതിലെ വലിയ കാര്യം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


