മരണം അടുത്തെത്തിയെന്ന പ്രതികരണം; പിന്നാലെ വീല്‍ച്ചെയറില്‍ ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണ്‍ 

മരണം അടുത്തതായുള്ള ടൈസന്റെ വാക്കുകള്‍ വന്നതിന് പിന്നാലെയാണ് താരം വീല്‍ച്ചെയറില്‍ വിമാനത്താവളത്തിലെത്തിയത്

മൈക്ക് ടൈസണ്‍/ഫോട്ടോ: ട്വിറ്റര്‍
Edited by :migrator
Last Updated :20 ജനുവരി 2024, 9:05 am IST

വാഷിങ്ടണ്‍: ആരാധകരെ ആശങ്കയിലാഴ്ത്തി അമേരിക്കന്‍ ഇതിഹാസ ബോക്‌സര്‍ മൈക്ക് ടൈസണ്‍. വീല്‍ച്ചെയറിലാണ് മൈക്ക് ടൈസണ്‍ പ്രത്യക്ഷപ്പെട്ടത്. തന്റെ മരണം അടുത്തതായുള്ള ടൈസന്റെ വാക്കുകള്‍ വന്നതിന് പിന്നാലെയാണ് താരം വീല്‍ച്ചെയറില്‍ വിമാനത്താവളത്തിലെത്തിയത്. 

ഇന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. വിജയ് ദേവരകൊണ്ടയുടെ ലൈഗര്‍ സിനിമയിലാണ് മൈക്ക് ടൈസണ്‍ അഭിനയിക്കുന്നത്. മയാമി രാജ്യാന്തര വിമാനത്താവളത്തിലാണ് വീല്‍ച്ചെയറില്‍ അദ്ദേഹം എത്തിയത്. ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും മൈക്ക് ടൈസണ്‍ തയ്യാറായി. 

എന്നാല്‍ മൈക്ക് ടൈസന് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. സയാറ്റിക ഫ്‌ളയര്‍ അപ്പ് എന്ന ആരോഗ്യ പ്രശ്‌നമാണ് മൈക്ക് ടൈസണ്‍ നേരിടുന്നത്. ഹോട്ട്‌ബോക്‌സിന്‍ എന്ന പോഡ്കാസ്റ്റില്‍ പങ്കെടുത്തപ്പോഴാണ് നമ്മള്‍ എല്ലാവരും ഒരു ദിവസം മരിക്കും എന്ന വാക്കുകള്‍ മൈക്ക് ടൈസനില്‍ നിന്ന് വന്നത്. 

കണ്ണാടിയില്‍ നോക്കവെ മുഖത്ത് ചെറിയ ചുളിവുകള്‍ കള്ളപ്പോള്‍ ഞാന്‍ പറഞ്ഞു, എന്റെ വിടപറയല്‍ ദിവസം അടുത്തിരിക്കുന്നു, വളരെ അടുത്തിരിക്കുന്നു എന്ന്. ബോധത്തോടെ ഇരിക്കുമ്പോള്‍ മരിക്കണം എന്നാണ് എനിക്ക്. ബഹളമുണ്ടാക്കി എനിക്ക് മരിക്കേണ്ട, മൈക്ക് ടൈസണ്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now