
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

മൊഹാലി: 100ാം ടെസ്റ്റില്‍ വിരാട് കോഹ് ലിയുടെ സ്കോര്‍ ശരിയായി പ്രവചിച്ച് ഞെട്ടിച്ച് ആരാധകന്. ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ആണ് ആരാധകന്റെ പ്രവചന ട്വീറ്റ് പങ്കുവെച്ചത്.
100ാം ടെസ്റ്റില്‍ കോഹ് ലി സെഞ്ചുറി നേടില്ല. 100 പന്തില്‍ 45 റണ്‍സ് നേടും. മനോഹരമായ നാല് കവര്‍ ഡ്രൈവ് കളിക്കും. എംബുല്ഡെനിയെ കോഹ് ലിയുടെ സ്റ്റംപ് ഇളക്കും. ഇത് കണ്ട് കോഹ് ലി ഞെട്ടി നില്‍്ക്കും. നിരാശയില്‍ കോഹ് ലി തന്റെ തലയാട്ടി മടങ്ങും...ഇങ്ങനെയായിരുന്നു ആരാധകന്റെ പ്രവചന ട്വീറ്റ്.
Wow!!! https://t.co/zCABz7ReCQ
â Virender Sehwag (@virendersehwag) March 4, 2022
വെള്ളിയാഴ്ച 12.46നാണ് ആരാധകന്റെ ഈ ട്വീറ്റ് വന്നത്. 45 റണ്‍സിന് കോഹ് ലി പുറത്തായി. ആരാധകന്റെ പ്രവചനം പോലെ തന്നെ എംബുല്ഡെനി കോഹ് ലിയുടെ സ്റ്റംപ് ഇളക്കി. ആ ഡെലിവറി കണ്ട് ഞെട്ടി കോഹ് ലി ഒരുനിമിഷം നിന്നു. പിന്നെ നിരാശനായി തലയാട്ടി മടങ്ങി.
നൂറാം ടെസ്റ്റില്‍ സെഞ്ചുറി വരള്‍ച്ച അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മറ്റൊരു ചരിത്ര നേട്ടത്തിലേക്ക് കോഹ്ലി എത്തി. 8000 ടെസ്റ്റ് റണ്‍സ് എന്ന നേട്ടമാണ് കോഹ് ലി ഇവിടെ പിന്നിട്ടത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ 8000 റണ്‍സ് പിന്നിടുന്ന ആറാമത്തെ താരമായി കോഹ് ലി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


