
മെസിയുടെ പെനാല്‍റ്റി ഗോളിന് സാഞ്ചസിന്റെ മറുപടി; അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി ചിലി
പെനാല്‍റ്റി ഗോളിലൂടെ അര്‍ജന്റീനയെ മെസി മുന്‍പിലെത്തിച്ചെങ്കിലും ആദ്യ പകുതിയില്‍ തന്നെ മിനിറ്റുകള്‍ പിന്നിടുന്നതിന് മുന്‍പ് സാഞ്ചസിന്റെ ഗോളിലൂടെ ചിലി സമനില പിടിച്ചു

സാന്റിയാഗോ: അര്‍ജന്റീനയെ സമനിലയില്‍ പൂട്ടി ചിലി. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പെനാല്‍റ്റി ഗോളിലൂടെ അര്‍ജന്റീനയെ മെസി മുന്‍പിലെത്തിച്ചെങ്കിലും ആദ്യ പകുതിയില്‍ തന്നെ മിനിറ്റുകള്‍ പിന്നിടുന്നതിന് മുന്‍പ് സാഞ്ചസിന്റെ ഗോളിലൂടെ ചിലി സമനില പിടിച്ചു.
23ാം മിനിറ്റില്‍ ലൗട്ടരോ മാര്‍ട്ടിനെസിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയാണ് മെസി പിഴവുകളില്ലാതെ വലയിലെത്തിച്ചത്. ഏയ്ഞ്ചല്‍ ഡി മരിയയുടെ പാസിലേക്ക് ലൗട്ടാരോ എത്തിയപ്പോഴായിരുന്നു പെനാല്‍റ്റി ഏരിയയിലെ ഫൗള്‍. വാറിലൂടെയാണ് അര്‍ജന്റീനയ്ക്ക് പെനാല്‍റ്റി ഇവിടെ ലഭിച്ചത്.
#Eliminatorias
â Selección Argentina (@Argentina) June 4, 2021
¡Cerca del segundo! Asà fue el remate de Lionel #Messi pic.twitter.com/9cJqRnLv1y
ഗാരി മെഡലെടുത്ത ഫ്രീകിക്കില്‍ നിന്നാണ് സാഞ്ചസ് ഗോള്‍ വല കുലുക്കിയത്. ഇതിഹാസ താരം മറഡോണയ്ക്ക് ആദരവര്‍പ്പിച്ച് കുപ്പായത്തില്‍ അദ്ദേഹത്തിന്റെ ചിത്രവുമായാണ് മെസിയും സംഘവും കളിക്കാനിറങ്ങിയത്.
സമനില വഴങ്ങിയതോടെ ലാറ്റിനമേരിക്കന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെ മറികടന്ന് ഒന്നാമത് എത്താന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞില്ല. അഞ്ച് കളിയില്‍ അഞ്ചിലും ജയിച്ചാണ് ബ്രസീല്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്നത്. അര്‍ജന്റീനയ്ക്ക് അഞ്ച് കളിയില്‍ നിന്നുള്ളത് 11 പോയിന്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



