സാനിയയും മാലിക്കും വേര്‍പിരിയുന്നു? മാലിക് വഞ്ചിച്ചതായി പാക് മാധ്യമങ്ങള്‍

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:08 am IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. സാനിയ മിര്‍സയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറികള്‍ക്ക് പിന്നില്‍ വിവാഹ മോചനത്തിന്റെ സൂചനകളാണ് എന്ന വിലയിരുത്തലുകളാണ് ശക്തം. 

തകര്‍ന്ന ഹൃദയങ്ങള്‍ എവിടേക്കാണ് പോകുന്നത്? അല്ലാഹുവിനെ കണ്ടെത്താന്‍ എന്നാണ് സാനിയ മിര്‍സ ഇന്‍സ്റ്റാ സ്‌റ്റോറിയായി കുറിച്ചത്. സാനിയയും മാലിക്കും ഏറെ നാളുകളായി ഒരുമിച്ച് അല്ല കഴിയുന്നത് എന്ന റിപ്പോര്‍ട്ടുകളും ഇതോടെ ശക്തമായി. 

സാനിയയെ മാലിക് വഞ്ചിച്ചതായാണ് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മകന്‍ ഇസ്ഹാന്‍ ഇരുവരുടേയും അടുത്തായാണ് മാറി മാറി കഴിയുന്നത്. എന്നാല്‍ വേര്‍പിരിയുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാവുമ്പോഴും ഇരുവരും ഇതിനോട് പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. 

ഇസ്ഹാന്റെ ജന്മദിനം സാനിയയും മാലിക്കും ദുബായില്‍ ആഘോഷിച്ചിരുന്നു. എന്നാല്‍ മാലിക് ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചെങ്കിലും സാനിയ അതിന് തയ്യാറായില്ല. പ്രയാസമേറിയ ദിനങ്ങളെ അതിജീവിക്കാന്‍ എന്നെ സഹായിക്കുന്ന നിമിഷങ്ങള്‍ എന്ന് പറഞ്ഞ് സാനിയ കഴിഞ്ഞ ദിവസം മകനൊപ്പമുള്ള ചിത്രം പങ്കുവെക്കുകയും ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now