
ക്രിക്കറ്റിനൊപ്പം ഫുട്ബോളും; സഞ്ജു സാംസൺ കേരള ബ്ലാസ്റ്റേഴ്സ് ബ്രാൻഡ് അംബാസഡർ
സഞ്ജു ദേശീയ പ്രതീകമാണ്. അദ്ദേഹത്തെ കെബിഎഫ്‌സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു
കൊച്ചി: ഇന്ത്യയുടെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഐഎസ്എൽ ഫുട്ബോൾ ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡ് അംബാസഡർ. തിങ്കളാഴ്ചയാണ് സഞ്ജുവിനെ ബ്രാൻഡ് അംബാസഡറായി ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു, കളത്തിലും പുറത്തും ക്ലബിനെ പ്രതിനിധീകരിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി. കൊച്ചിയിൽ 26ന് നടക്കുന്ന ഐഎസ്എൽ പോരാട്ടത്തിന് മുന്നോടിയായി താരത്തെ ബ്രാൻഡ് അംബാസഡറായി ടീം അവതരിപ്പിക്കും.
സഞ്ജു ദേശീയ പ്രതീകമാണ്. അദ്ദേഹത്തെ കെബിഎഫ്‌സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. സ്പോര്‍ട്സിലൂടെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതിനായുള്ള ക്ലബിന്റെ പൊതു ശ്രമത്തില്‍ സഞ്ജുവുമായി ഒരുമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
This one's for you, Yellow Army!Â
â Kerala Blasters FC (@KeralaBlasters) February 6, 2023
Let's hear from @IamSanjuSamson himself as he shares his excitement on joining the Blasters family!
Get your tickets for the Southern Rivalry  https://t.co/TILMZnc0vd#à´à´¨àµà´¨à´¾à´¯à´¿à´ªàµà´°à´¾à´à´¾à´ #KBFC #KeralaBlasters pic.twitter.com/n7sZ8k2iRO
താന്‍ ഫുട്‌ബോള്‍ ആരാധകനാണെന്നും, അച്ഛന്‍ ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനായതിനാല്‍ ഫുട്‌ബോള്‍ എപ്പോഴും ഹൃദയത്തോട് ചേര്‍ന്നുള്ള ഒരു കായിക വിനോദമാണെന്നും സഞ്ജു പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവി ഒരു ആദരമാണെന്നും ഫുട്‌ബോളിന്റെ മഹത്വം ഈ നിലയിലേക്ക് തിരികെ കൊണ്ടുവരാന്‍ ക്ലബ് തുടക്കം മുതല്‍ വളരെയധികം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും സഞ്ജു പ്രതികരിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



