വാക്ക് പാലിച്ച് സഞ്ജു; യശസ്വിക്ക് പുതുപുത്തന്‍ ബാറ്റ് ക്യാപ്റ്റന്റെ സമ്മാനം
യശസ്വി ജയ്സ്വാളിന് ബാറ്റ് സമ്മാനമായി നല്‍കിയിരിക്കുകയാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്
മുംബൈ: പ്ലേഓഫിലേക്ക് അടുക്കുകയാണ് രാജസ്ഥാന് റോയല്‍സ്. ഈ സമയം ടീമിലെ യുവതാരം യശസ്വി ജയ്സ്വാളിന് ബാറ്റ് സമ്മാനമായി നല്‍കിയിരിക്കുകയാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്.
ഡ്രസ്സിങ് റൂമില്‍ വെച്ച് സഞ്ജുവിന്റെ ബാറ്റ് നോക്കുന്ന യശസ്വിയുടെ വീഡിയോ രാജസ്ഥാന് റോയല്‍സ് നേരത്തെ പങ്കുവെച്ചിരുന്നു. നിന്റെ റൂമില്‍ ഇന്നൊരു പുതിയ ബാറ്റ് എത്തും. ഉറപ്പായും. ആശങ്ക വേണ്ട. നിന്റെ മൂത്ത ജേഷ്ഠന്റെ സമ്മാനം. നിന്റെ ചേട്ടന്റെ സമ്മാനം എന്നാണ് സഞ്ജു വീഡിയോയില്‍ യശസ്വിയോട് പറയുന്നത്.
Jaiswalâs got a gift from his #RoyalsFamily | @IamSanjuSamson | @yashasvi_j pic.twitter.com/uevxpEVD7w
â Rajasthan Royals (@rajasthanroyals) May 9, 2022
എസ്ജി ക്രിക്കറ്റിന്റെ പുതിയ ബാറ്റ് യശസ്വിക്ക് സഞ്ജു സമ്മാനിക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ രാജസ്ഥാന് റോയല്‍സ് പങ്കുവെക്കുന്നത്. എന്റെ സഹോദരന് ജയ്സ്വാളിന് ഒരുപാട് സ്നേഹത്തോടെ എന്ന് എഴുതിയാണ് ക്യാപ്റ്റന്റെ സമ്മാനം.
We all need a Sanju in our lives. #RoyalsFamily | #दिलसà¥à¤°à¥à¤¯à¤² pic.twitter.com/3y1UAES3im
â Rajasthan Royals (@rajasthanroyals) May 11, 2022
പഞ്ചാബിന് എതിരായ കളിയിലൂടെയാണ് പ്ലേയിങ് ഇലവനിലേക്ക് യശസ്വി ജയ്സ്വാള്‍ മടങ്ങി എത്തിയത്. 190 റണ്‍സ് ചെയ്ത് ചെയ്ത് രാജസ്ഥാന് റോയല്‍സ് ഇറങ്ങിയപ്പോള്‍ 41 പന്തില്‍ നിന്ന് യശസ്വി 68 റണ്‍സ് നേടി. തിരിച്ചുവരവില്‍ കളിയിലെ താരമാവാനും രാജസ്ഥാന് ഓപ്പണര്‍ക്ക് കഴിഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

