
'സഞ്ജു സാംസണ് 2.0 തകര്‍ക്കും'; പ്രശംസയുമായി ആര് അശ്വിന്
'സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പ്രകടനം സഞ്ജുവിന്റെ ആത്മവിശ്വാസം ഒരുപാട് ഉയര്‍ത്തിയിട്ടുണ്ടാവും'
സിഡ്നി: ഇന്ത്യന്‍ ബാറ്റര്‍ സഞ്ജു സാംസണിനെ പ്രശംസയില്‍ മൂടി സ്പിന്നര്‍ ആര് അശ്വിന്. ഇവിടെ നിന്ന് തുടങ്ങുന്ന സഞ്ജു സാംസണ് ചാപ്റ്റര്‍ 2.0 മികച്ചതായിരിക്കും എന്നാണ് അശ്വിന് പറയുന്നത്.
സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പ്രകടനം സഞ്ജുവിന്റെ ആത്മവിശ്വാസം ഒരുപാട് ഉയര്‍ത്തിയിട്ടുണ്ടാവും. ഒന്നാന്തരം കളിക്കാരനും വളരെ നല്ല മനുഷ്യനുമാണ് സഞ്ജു. ശാന്തമായ പ്രകൃതമാണ് സഞ്ജുവിന്റേത്. അസാധാരണമായ കഴിവുള്ള താരമാണ് എന്നതിലും സംശയമില്ല. എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്, അശ്വിന് പറയുന്നു.
വിജയിപ്പിക്കാവുന്ന നിലയിലേക്ക് സഞ്ജുവിന് മത്സരം എത്തിക്കാനായി. ഇവിടെ നിന്ന് തുടങ്ങുന്ന സഞ്ജു സാംസണ്: ചാപ്റ്റര്‍ 2.0 മികച്ചതായിരിക്കും എന്നും തന്റെ യൂട്യൂബ് ചാനലിലൂടെ അശ്വിന് പറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷമായി ഫിനിഷര്‍ റോളില്‍ ശ്രദ്ധ കൊടുക്കാനാണ് ടീം മാനേജ്മെന്റ് തന്നോട് നിര്‍ദേശിച്ചിരുന്നത് എന്ന് സഞ്ജു വെളിപ്പെടുത്തിയിരുന്നു. പല ടീമുകളില്‍ എന്താണ് എന്റെ റോള്‍ എന്ന് മനസിലാക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ഫിനിഷറുടെ റോളില്‍ കളിക്കാന്‍ തയ്യാറെടുക്കാനാണ് കഴിഞ്ഞ ഒരു വര്‍ഷമായി എനിക്ക് ടീം മാനേജ്മെന്റില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശം, സഞ്ജു പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



