
'സഞ്ജു ഡക്ക്'; ഗുജറാത്തിനെതിരെ ചെന്നൈ പതറുന്നു, വിജയ ലക്ഷ്യം 230 റൺസ്
നേരത്തെ ടോസ് നേടിയ ചെന്നെ സൂപ്പർ കിങ്‌സ് ഗുജറാത്തിനെ ബാറ്റിങ്ങിന് അയക്കുക ആയിരുന്നു.

അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നിരാശപ്പെടുത്തി സഞ്ജു സാംസൺ. നേരിട്ട ആദ്യ പന്തിൽ തന്നെ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. മുഹമ്മദ് സിറാജ് ആണ് വിക്കറ്റ് സ്വന്തമാക്കിയത്. നേരത്തെ ടോസ് നേടിയ ചെന്നെ സൂപ്പർ കിങ്‌സ് ഗുജറാത്തിനെ ബാറ്റിങ്ങിന് അയക്കുക ആയിരുന്നു.
ചെന്നൈ ബൗളർമാരെ തുടക്കം മുതൽ ആഞ്ഞടിച്ച ഗുജറാത്ത് ബാറ്റർമാർ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് ആണ് അടിച്ചെടുത്തത്. ഗുജറാത്തിനായി സായ് സുദർശനും ശുഭ്മാൻ ഗില്ലും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 125 റൺസ് ആണ് അടിച്ചെടുത്തത്. 84 റൺസെടുത്ത സായ് സുദർശനെ അൻഷുൽ കാംബോജ് പുറത്താക്കി. 37 പന്തിൽ 64 റൺസ് നേടിയ ശുഭ്മാൻ ഗില്ലിനെ സ്‌പെൻസർ ആണ് പുറത്താക്കിയത്.
WHAT TO READ NEXT

നെയ്മറിന് വീണ്ടും പരിക്ക്; ആശങ്കപ്പെടാനില്ലെന്ന് മെഡിക്കൽ സംഘം
തുടർന്ന് കളത്തിലെത്തിയ ജോസ് ബട്‌ലറും തകർത്തടിച്ചതോടെ ടീം സ്കോർ 200 കടന്നു. ബട്‌ലർ പുറത്താകാതെ 27 പന്തിൽ 57 റൺസാണ് അടിച്ചെടുത്തത്. രാഹുല്‍ തേവാടിയ പൂജ്യത്തിനും വാഷിങ്ടൺ സുന്ദർ 7 റൺസിനും പുറത്തായി.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Sanju Samson Falls for Duck as Gujarat Titans Post Massive 229 Against Chennai Super Kings in IPL Clash.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



