
കെ എല്‍ രാഹുലിന് പകരം സഞ്ജു സാംസണ്; വിന്‍ഡിസിന് എതിരായ ട്വന്റി20 ടീമില്‍ ഉള്‍പ്പെടുത്തി
കോവിഡ് പോസിറ്റീവായതോടെയാണ് രാഹുലിന് വിന്‍ഡിസിന് എതിരായ ട്വന്റി20 പരമ്പരയും നഷ്ടമായ
ട്രിനിഡാഡ്: മലയാളി താരവും രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ് വിന്‍ഡീസിനെതിരായ ഇന്ത്യയുടെ ട്വന്റി20 ടീമില്‍. കെ എല്‍ രാഹുലിന് പകരമാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പരിക്കിന് ശേഷം ഫിറ്റ്നസ് വീണ്ടെടുത്തെങ്കിലും കോവിഡ് പോസിറ്റീവായതോടെയാണ് രാഹുലിന് വിന്‍ഡിസിന് എതിരായ ട്വന്റി20 പരമ്പരയും നഷ്ടമായത്. കോവിഡ് നെഗറ്റീവായെങ്കിലും രാഹുലിന് ബിസിസിഐ മെഡിക്കല്‍ സംഘം ഒരാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചു.
നേരത്തെ വിന്‍ഡീസ് പര്യടനത്തിലെ ഏകദിന ടീമില്‍ മാത്രമാണ് സഞ്ജു ഉള്‍പ്പെട്ടിരുന്നത്. ട്വന്റി20 ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താതിരുന്നതിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിന്‍ഡിസിന് എതിരായ മൂന്ന് ഏകദിനത്തിലും സഞ്ജു പ്ലേയിങ് ഇലവനില്‍ ഇടം നേടി. രണ്ടാം ഏകദിനത്തില്‍ അര്‍ധ ശതകം കണ്ടെത്തിയെങ്കിലും റണ്‍ഔട്ട് ആയി മടങ്ങി.
അഞ്ച് ട്വന്റി20യുടെ പരമ്പരയാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിന് എതിരെ കളിക്കുന്നത്. ഇതില്‍ സഞ്ജു പ്ലേയിങ് ഇലവനില്‍ ഇടം നേടാനുള്ള സാധ്യത കൂടുതലാണ്. നിലവില്‍ കോഹ് ലിയുടെ അഭാവത്തില്‍ ശ്രേയസ് മൂന്നാം സ്ഥാനത്ത് കളിക്കാനാണ് സാധ്യത.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



