
സഞ്ജു ഇന്ന് കളിച്ചേക്കും, ഏത് പൊസിഷനില്‍?; മറ്റു മാറ്റങ്ങള്‍ക്കുള്ള സാധ്യത ഇങ്ങനെ
ഇന്ത്യ - സിംബാബവെ ട്വന്റി 20 പരമ്പരയില്‍ ഇന്ന് നടക്കുന്ന മൂന്നാമത്തെ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് കളിച്ചേക്കും

ഹരാരെ: ഇന്ത്യ - സിംബാബവെ ട്വന്റി 20 പരമ്പരയില്‍ ഇന്ന് നടക്കുന്ന മൂന്നാമത്തെ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് കളിച്ചേക്കും. ആദ്യ രണ്ട് കളിയിലും ധ്രുവ് ജുറലായിരുന്നു വിക്കറ്റ് കീപ്പര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ഥാനത്തായിരിക്കും സഞ്ജു കളിക്കുക. യശസ്വി ജയ്സ്വാള്‍, ശിവം ദുബെ എന്നിവരും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യന്‍ നായകന്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ടീമിനൊപ്പം ചേര്‍ന്ന സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങളെ എവിടെ കളിപ്പിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സഞ്ജുവിന് പുറമെ ടീമിനൊപ്പം ചേര്‍ന്ന യശസ്വി ജയ്സ്വാള്‍ ഇന്ന് കളിച്ചേക്കും. യശ്വസിയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ബാറ്റിങ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. കഴിഞ്ഞ കളിയില്‍ ഓപ്പണിങ് ജോടികളായി മികച്ച പ്രകടനം കാഴ്ച വെച്ച അഭിഷേക് ശര്‍മയെയും ഋതുരാജ് ഗെയ്ക്വാദിനെയും മൂന്നും നാലും സ്ഥാനത്ത് ഇറക്കി പരീക്ഷിച്ചേക്കും.
അഞ്ചാമതായി സഞ്ജു സാംസണും ആറാമതായി ശിവം ദുബെയും ടീമില്‍ ഇടംപിടിച്ചേക്കും. റിങ്കു സിങ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരായിരിക്കും തൊട്ടടുത്ത സ്ഥാനങ്ങളില്‍. വാഷിംഗ്ടണ്‍ സുന്ദര്‍ തന്നെയാവും സ്പിന്‍ ഓള് റൗണ്ടറായി തുടരുക.സ്പെഷലിസ്റ്റ് സ്പിന്നറായി രവി ബിഷ്ണോയി തുടരുമ്പോള്‍ പേസര്‍മാരായി മുകേഷ് കുമാറും ആവേശ് ഖാനും തുടരാനാണ് സാധ്യത.
WHAT TO READ NEXT

മെസി തുടങ്ങി; കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ഫൈനലില്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



