
സഞ്ജു ഡല്‍ഹിയിലേക്കോ? സീനിയര്‍ താരത്തെ വിട്ടുനല്‍കും, റിപ്പോര്‍ട്ട്
സഞ്ജു സാംസണെ വിട്ടുനല്‍കണമെങ്കില്‍ അതേ നിലവാരത്തിലുള്ള മറ്റൊരു താരത്തെ തന്നെ ഡല്‍ഹിക്കു വിട്ടുനല്‍കേണ്ടി വരും

ന്യൂഡല്‍ഹി: അടുത്ത സീസണില്‍ രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഒരു സീനിയര്‍ താരത്തെ വിട്ടുകൊടുത്ത് സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ഡല്‍ഹിയുടെ നീക്കമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണെ വിട്ടുനല്‍കണമെങ്കില്‍ അതേ നിലവാരത്തിലുള്ള മറ്റൊരു താരത്തെ തന്നെ ഡല്‍ഹിക്കു വിട്ടുനല്‍കേണ്ടി വരും. എന്നാല്‍ ആരെ വിട്ടുനല്‍കുമെന്ന കാര്യത്തില്‍ വ്യക്തമല്ല. നിലവില്‍ കെഎല്‍ രാഹുല്‍, അഭിഷേക് പോറല്‍, ട്രിസ്റ്റന്‍ സ്റ്റബ്സ് എന്നിവരാണ് ഡല്‍ഹിയുടെ വിക്കറ്റ് കീപ്പര്‍മാര്‍. അക്ഷര്‍ പട്ടേലാണ് ക്യാപ്റ്റന്‍. ഇവരിലൊരാള്‍ക്കു പകരമായി സഞ്ജുവിനെ ടീമിലെത്തിക്കുമോയെന്നാണ് അറിയേണ്ടത്.
WHAT TO READ NEXT

ഇന്ത്യ 2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വേദിയാകും
കെഎല്‍ രാഹുലിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ശ്രമം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ഓപ്പണറുമായിട്ടാണ് രാഹുലിനെ കൊല്‍ക്കത്ത പരിഗണിക്കുന്നത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ നയിച്ച അജിന്‍ക്യ രഹാനെ, ഈ സീസണില്‍ തുടരാന്‍ സാധ്യതയില്ല. ഇതിനാലാണ് പുതിയ ക്യാപ്റ്റനെ കൊല്‍ക്കത്ത തേടുന്നത്. സഞ്ജു സാംസണെയും കൊല്‍ക്കത്തെ സമീപിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ശ്രമിച്ചെങ്കിലും നീക്കം ഫലവത്തായിരുന്നില്ല.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Sanju Samson transfer rumors are circulating, with Delhi Capitals reportedly interested in acquiring him from Rajasthan Royals
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


