
'സഞ്ജു പ്ലെയിങ് ഇലവനിൽ ഉണ്ടാകില്ലെന്നു എല്ലാവരും പറഞ്ഞു; കളിപ്പിക്കുമെന്ന് ഗൗതം ഭായ് ഉറപ്പിച്ചിരുന്നു'
ഇംപാക്ട് ഉണ്ടാക്കുന്ന താരമെന്ന് സൂര്യകുമാര്‍ യാദവ്

മുംബൈ: ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ് തന്നെ കളിക്കുമെന്ന് പരിശീലകന് ഗൗതം ഗംഭീര്‍ ഉറപ്പിച്ചിരുന്നുവെന്ന് ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. സഞ്ജുവും ജിതേഷ് ശര്‍മയുമായിരുന്നു ടീമിലെ രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍. ജിതേഷ് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായാണ് ടീമിലെത്തിയത്. താരത്തിനായിരിക്കും പ്ലെയിങ് ഇലവനില്‍ സ്ഥാനമെന്നും സഞ്ജുവിനെ തഴയുമെന്നുമായിരുന്നു മത്സരം തുടങ്ങും വരെ പ്രചരിച്ചിരുന്നത്. എന്നാല്‍ ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും സഞ്ജു കളിച്ചു. ജിതേഷ് ഒരു മത്സരത്തിനും ഇറങ്ങാതെ ബഞ്ചിലും.
'ശുഭ്മാന്‍ ഗില്ലും ജിതേഷ് ശര്‍മയും ടീമില്‍ ഉള്ളപ്പോള്‍ സഞ്ജു ഓപ്പണ്‍ ചെയ്യുന്നതു പോയിട്ട് പ്ലെയിങ് ഇലവനില്‍ തന്നെ ഉണ്ടാകില്ലെന്നായിരുന്നു പലരും പറഞ്ഞത്. പരിശീലനത്തിന്റെ തുടക്കത്തില്‍ തന്നെ ഞാന്‍ ഗൗതം ഭായിയും സഞ്ജുവിനെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. 10-15 മത്സരങ്ങളായി അദ്ദേഹം മികച്ച രീതിയില്‍ കളിക്കുന്നതായി ഗൗതം ഭായ് എന്നോടു പറഞ്ഞു.'
'ബാറ്റിങ് പൊസിഷന്‍ മാറുന്നതിനെക്കുറിച്ച് അദ്ദേഹത്തോടു തന്നെ കോച്ച് സംസാരിച്ചിരുന്നു. കുറച്ചു പന്തുകള്‍ മാത്രമായിരിക്കും നേരിടേണ്ടി വരികയെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്തി.'
'സഞ്ജു ഇംപാക്ട് ഉണ്ടാക്കുന്ന താരമാണ്. അതെപ്പോഴും അവിടെ തന്നെയുണ്ടാകും. ബാറ്റിങിനു ഇറങ്ങുമ്പോഴെല്ലാം ടീമിനായി 100 ശതമാനം നല്‍കുക എന്ന നയമാണ് അദ്ദേഹത്തിനുള്ളത്. അതേക്കുറിച്ചു മാത്രമായിരിക്കും ചിന്ത'- ഒരഭിമുഖത്തില്‍ സംസാരിക്കവേ സൂര്യകുമാര്‍ വ്യക്തമാക്കി.
അഞ്ചാമനായിട്ടാണ് ടൂര്‍ണമെന്റില്‍ ഇറങ്ങിയത് എങ്കിലും ഇന്ത്യക്കായി ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളില്‍ ഒരാള്‍ സഞ്ജുവാണ്. ഒന്നാം സ്ഥാനത്ത് അഭിഷേകും രണ്ടാം സ്ഥാനത്ത് തിലക് വര്മയുമാണുള്ളത്. മൂന്നാം സ്ഥനത്ത് സഞ്ജു നില്ക്കുന്നു.
പിന്നാലെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു തന്റെ സ്ഥാനം സംശയലേശമില്ലാതെ ഉറപ്പിക്കുകയും ചെയ്തു. ഏകദിന ഫോര്‍മാറ്റിലേക്കുള്ള ടീമിലേക്ക് പക്ഷേ താരത്തെ പരിഗണിക്കാതിരുന്നത് ഒരിക്കല്‍ കൂടി വിമര്‍ശനങ്ങള്‍ക്കിടയാക്കി.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Suryakumar Yadav lauded Sanju Samson's resilience amidst selection doubts, highlighting his crucial role in India's Asia Cup triumph.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




