
News Now
ജിംനാസ്റ്റിക് താരങ്ങള് പലപ്പോഴും നമ്മെ വിസ്മയിപ്പിക്കാറുണ്ട്. എഴുത്തുകാരി അപര്ണാ ജെയ്നും അങ്ങനെ ഒരു ജിംനാസ്റ്റിക്കിന്റെ വീഡിയോയുമാണ് ട്വിറ്ററില് എത്തിയത്. എന്നാല് ഇവിടെയൊരു പ്രത്യേകതയുണ്ട്. ഒരു വട്ടം കണ്ട് അങ്ങ് പോവാന് പറ്റില്ല...ഇതെങ്ങനെ എന്ന് അത്ഭുതപ്പെട്ട് മൂക്കത്ത് വിരല്വെച്ച് പോവും...
സാരി അണിഞ്ഞാണ് പരുള് അറോറ എന്ന പ്രൊഫഷണല് ജിംനാസ്റ്റിക് താരം ഫ്ളിപ്പ് ചെയ്യുന്നത്. ഓടിയെത്തി തലകുത്തി മറിഞ്ഞ് മൂന്ന് വട്ടം ഫ്ളിപ്പ്
ചെയ്യുമ്പോഴും ശരീരത്തെ എന്നത് പോലെ അണിഞ്ഞിരിക്കുന്ന വസ്ത്രത്തേയും അതിശയിപ്പിക്കും വിധം കണ്ട്രോള് ചെയ്യുകയാണ് പാരുള്.
When a gymnast does flips in a saree.
â Aparna Jain (@Aparna) January 7, 2021
Watched it thrice just to see how the saree defied gravity. #ParulArora #ownit pic.twitter.com/tOxzqUOA7H
സാരിയുടുത്ത് ഫ്ളിപ്പ് ചെയ്ത് പരുള് വിസ്മയിപ്പിച്ച വീഡിയോ അപര്ണ ജെയ്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ തന്നെ വൈറലായി. പാരുളിന്റെ പ്രകടനത്തേയും വെല്ലുന്ന പെണ്പടകളുടെ പ്രകടനമാണ് പിന്നെ കമന്റുകളിലേക്ക് എത്തിയത്.
Ma'am this women also deserve applause!!! pic.twitter.com/mFPODcbjG5
â @Girish Parundekar (@G_Parundekar) January 8, 2021
ആറ് വട്ടമാണ് ഇവിടെ ഒരു താരം സാരിത്തുമ്പ് അരയില് കുത്തി ബാക്ക് ഫ്ളിപ്പ് ചെയ്യുന്നത്. അതുകൊണ്ടും തീര്ന്നില്ല. ഇന്ത്യയിലെ ഏതോ ഒരു ഗ്രാമത്തില് തന്റെ വീട്ടുമുറ്റത്ത് നിന്ന് നൈറ്റി അണിഞ്ഞ് അസാധ്യമാംവിധം മെയ് വഴക്കത്തോടെ ബാക്ക് ഫ്ളിപ്പ് ചെയ്യുകയാണ് മറ്റൊരു യുവതി...
â Praveen Gavit (@praveengavit10) January 8, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






