
News Now
വടക്കന് കേരളത്തില് മഴ കനക്കും; 5 ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Today's Rashi Phalam October 18| വിവാഹാലോചനയിൽ അനുകൂലമായ വഴിത്തിരിവുണ്ടാകും

ദുർഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണം; ഹർജി ഹൈക്കോടതി തള്ളി

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണ് പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യ ഇന്തോനേഷ്യക്കെതിരെ ലീഡുയര്ത്തി. ആദ്യ സിംഗിള്സില് ലക്ഷ്യ സെന് ഗംഭീര തിരിച്ചുവരവിലൂടെ വിജയം പിടിച്ച് ലീഡൊരുക്കിയപ്പോള് പിന്നാലെ മറ്റൊരു തിരിച്ചുവരവിലൂടെ പുരുഷ വിഭാഗം ഡബിള്സിലും വിജയിച്ച് ഇന്ത്യ 2-0ത്തിന് ലീഡുയര്ത്തി.
ഡബിള്സില് ഇന്ത്യയുടെ സാത്വിക് സായ്രാജ് റാന്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം മുഹമ്മദ് ഷാന്- കെവിന് സഞ്ജയ സുകമല്ജോ സഖ്യത്തെയാണ് വീഴ്ത്തിയത്. ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകള് നേടിയാണ് ഇന്ത്യന് സഖ്യം വിജയിച്ചു കയറിയത്. 18-21, 23-21, 21-19.
നേരത്തെ പുരുഷ വിഭാഗം സിംഗിള്സില് ലക്ഷ്യ സെന് വിജയത്തിലൂടെ ഇന്ത്യക്ക് ലീഡ് സമ്മാനിക്കുകയായിരുന്നു. സിംഗിള്സ് പോരാട്ടത്തില് ലക്ഷ്യ ഇന്തോനേഷ്യന് താരം അന്റണി ജിന്റിങിനെ വീഴ്ത്തിയാണ് ഇന്ത്യയെ മുന്നില് കടത്തിയത്.
ആദ്യ സെറ്റ് കൈവിട്ട ശേഷം ശക്തമായി തിരിച്ചെത്തിയാണ് ലക്ഷ്യം വിജയം തൊട്ടത്. സ്കോര്: 8-21, 21-17, 21-16.
ആദ്യ സെറ്റില് 8-21 എന്ന സ്കോറിലാണ് ലക്ഷ്യ വീണത്. പിന്നീട് ശക്തമായി തിരിച്ചടിച്ച താരം 21-17, 21-16 എന്ന സ്കോറിന് വിജയം പിടിക്കുകയായിരുന്നു. മത്സരം ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


