സൗരാഷ്ട്ര വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അവി ബറോട്ട് ഹൃദയസ്തംഭനം മൂലം മരിച്ചു

ഇന്ത്യന്‍ മുന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ അവി ബറോട്ട് ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് മരിച്ചു

അവി ബറോട്ട്/ഫോട്ടോ: എഎന്‍ഐ
Edited by :migrator
Last Updated :20 ജനുവരി 2024, 8:50 am IST

രാജ്‌കോട്ട്: ഇന്ത്യന്‍ മുന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ അവി ബറോട്ട് ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. 29 വയസായിരുന്നു. സൗരാഷ്ട്രയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. 

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഹൃദയസ്തംഭനം ഉണ്ടായത്. 38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 38 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുണ്ട്. 21 രഞ്ജി ട്രോഫി മത്സരങ്ങളിലും സൗരാഷ്ട്രയ്ക്ക് വേണ്ടി കളിച്ചു. 

2019-20ല്‍ സൗരാഷ്ട്ര രഞ്ജി ട്രോഫി കിരീടം ഉയര്‍ത്തിയപ്പോള്‍ അവി ടീമില്‍ അംഗമായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ 53 പന്തില്‍ നിന്ന് അവി 122 റണ്‍സ് അടിച്ചെടുത്തിരുന്നു. കഴിഞ്ഞ ഡൊമസ്റ്റിക് സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നതായി സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ പ്രസ്താവനയില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now