
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

മുംബൈ: ഐപിഎല്ലിൽ ഇതുവരെ കിരീടം നേടാത്ത ടീം ഇത്തവണ കിരീടം ചൂടുമെന്ന പ്രവചനവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രി. ഡൽഹി-ബാംഗ്ലൂർ പോരിന് ഇടയിലെ കോഹ് ലിയുടേയും റിഷഭ് പന്തിന്റേയും ചിത്രം പങ്കുവെച്ചാണ് ശാസ്ത്രിയുടെ പ്രതികരണം.
മികച്ച കളിയായിരുന്നു കഴിഞ്ഞ രാത്രിയിലേത്. പുതിയ കിരീട വിജയി പിറക്കാനുള്ള വിത്ത് പാകി കഴിഞ്ഞു, ശാസ്ത്രി ട്വിറ്ററിൽ കുറിച്ചു. ഐപിഎൽ ചരിത്രത്തിൽ ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത രണ്ട് ടീമുകളാണ് ബാംഗ്ലൂരും ഡൽഹിയും. ഈ സീസണിൽ മികച്ച പ്രകടനമാണ് ഇരു ടീമും പുറത്തെടുക്കുന്നത്.
Brilliant game last night. Seeds being sowed for a potentially new winner to emerge #IPL2021 @IPL pic.twitter.com/A0RKnI0y4S
â Ravi Shastri (@RaviShastriOfc) April 28, 2021
പോയിന്റ് ടേബിളിലും മുൻപിലാണ് കോഹ് ലിയും റിഷഭ് പന്തും നയിക്കുന്ന ടീമുകൾ. ആറ് കളിയിൽ അഞ്ചിലും ജയം പിടിച്ചാണ് ബാംഗ്ലൂർ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ആറ് കളിയിൽ നിന്ന് നാല് ജയവുമായി മൂന്നാം സ്ഥാനത്താണ് ഡൽഹി ക്യാപിറ്റൽസ്.
ബാംഗ്ലൂരിന് എതിരെ റിഷഭ് പന്ത്, ഹെറ്റ്മയർ എന്നിവരുടെ ഇന്നിങ്സ് ഡൽഹിയെ വിജയ ലക്ഷ്യം മറികടക്കാൻ സഹായിക്കും എന്ന് തോന്നിച്ചിരുന്നു. എന്നാൽ അവസാന ഓവറിൽ ജയിക്കാൻ 14 റൺസ് വേണ്ടി വന്നപ്പോൾ മുഹമ്മദ് സിറാജ് എറിഞ്ഞ ഓവറിൽ 12 റൺസ് ആണ് ഡൽഹിക്ക് നേടാനായത്. ഇത് മൂന്നാം വട്ടമാണ് ബാംഗ്ലൂർ ഒരു റൺ മാർജിനിൽ ജയം പിടിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


