
2017ലെ ആഷസില്‍ കണ്ടു, 2021ല്‍ ഓസ്ട്രേലിയന്‍ ആരാധികയോട് വിവാഹാഭ്യര്‍ഥന നടത്തി ഇംഗ്ലണ്ട് ഫാന്‍
2017ലെ ആഷസിന്റെ സമയമാണ് ഓസ്ട്രേലിയക്കാരിയായ നതാലിയെ റോബ് പരിചയപ്പെടുന്നത്
ഗബ്ബ: ആഷസിലെ ആദ്യ പോരിന് ഇടയില്‍ ഗബ്ബയിലെ ഗ്യാലറിയില്‍ പ്രണയ നിമിഷങ്ങളും. ഓസ്ട്രേലിയന്‍ ഗേള്‍ഫ്രണ്ടിനോട് വിവാഹാഭ്യര്‍ഥന നടത്തി ഇംഗ്ലണ്ട് ആരാധകന്. ഗബ്ബ ടെസ്റ്റിന്റെ മൂന്നാം ദിനമാണ് സംഭവം.
2017ലെ ആഷസിന്റെ സമയമാണ് ഓസ്ട്രേലിയക്കാരിയായ നതാലിയെ റോബ് പരിചയപ്പെടുന്നത്. അന്ന് ബാര്‍മി ആര്‍മിക്കൊപ്പമായിരുന്നു റോബ്.2021 ആഷസിലേക്ക് എത്തിയപ്പോള്‍ നതാലിയെ തന്റെ ജീവിത സഖിയാക്കാന്‍ ക്ഷണിക്കുകയാണ് റോബ്.
Feeling the love @Holly_Ferling catches up with Rob & Nat, the newly engaged couple! pic.twitter.com/CkNvFnETbO
â 7Cricket (@7Cricket) December 10, 2021
കളിയിലേക്ക് വരുമ്പോള്‍ മൂന്നാം ദിനം 425 റണ്‍സിന് ഓസ്ട്രേലിയ ഓള്‍ഔട്ടായി. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടമായി. എന്നാല്‍ അര്‍ധ ശതകം പിന്നിട്ട് ഡേവിഡ് മലനും ജോ റൂട്ടും ഇംഗ്ലണ്ടിനെ താങ്ങി. മൂന്നാം ദിനം മൂന്നാം സെഷനില്‍ ഡ്രിങ്ക്സിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


