
ഷാഹിദ് അഫ്രീദിയുടെ മകള്‍ അന്‍ഷയെ മിന്നുകെട്ടി ഷഹീന് അഫ്രീദി; വീഡിയോയും ചിത്രങ്ങളും
കറാച്ചിയില്‍ നടന്ന വിവാഹച്ചടങ്ങില്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.
ഇസ്സാമബാദ്: പാകിസ്ഥാന്റെ സ്റ്റാര്‍ പേസര്‍ ഷഹീന് അഫ്രീദി വിവാഹിതനായി. മുന്‍ പാകിസ്ഥാന് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ മകള്‍ അന്‍ഷയാണു വധു. കറാച്ചിയില്‍ നടന്ന വിവാഹച്ചടങ്ങില്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. ഷഹീന് അഫ്രീദിയും അന്‍ഷയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷം നടന്നിരുന്നു.


സഹതാരങ്ങളായ സര്‍ഫറാസ് ഖാന്, ശതബ് ഖാന്, നസീം ഷാ തുടങ്ങിയവരും കറാച്ചിയിലെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. പാകിസ്ഥാന് സൂപ്പര്‍ ലീഗ് (പിഎസ്എല്‍) ഫ്രാഞ്ചൈസി ലാഹോര്‍ ഖലന്ദര്‍സ് ട്വിറ്ററില്‍ ഷഹീന്റെ വിവാഹ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ട്വന്റി20 ലോകകപ്പിനിടെ കാലിനു പരുക്കേറ്റ അഫ്രീദി, പാകിസ്ഥാന് സൂപ്പര്‍ ലീഗിനു മുന്‍പേ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.


ഫെബ്രുവരി പതിമൂന്നിന്് പാകിസ്ഥാന് സൂപ്പര്‍ ലീഗിന്റെ എട്ടാം പതിപ്പിനു തുടക്കമാകം. ലാഹോര്‍ ക്വാലാന്‍ഡേഴ്സും മുള്‍ട്ടാന്‍ സുല്‍ത്താന്‍സും തമ്മിലാണ് ആദ്യ മത്സരം. ലാഹോര്‍ ടീമിന്റെ നായകനാണ് ഷഹീന് അഫ്രീദി.
"Qabool Hai, Qabool Hai"#NewBeginings #ShaheenShahAfridi pic.twitter.com/4kiswYI0iG
â Lahore Qalandars (@lahoreqalandars) February 3, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


