
അഞ്ചാം ദിനം വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് നിരയെ വിറപ്പിച്ച് ഷഹീന് അഫ്രീദി; 109 റണ്‍സ് ജയവുമായി പാകിസ്ഥാന്
രണ്ടാം ടെസ്റ്റില്‍ ജയം പിടിച്ച് വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പര സമനിലയിലാക്കി പാകിസ്ഥാന്

ജമൈക്ക: രണ്ടാം ടെസ്റ്റില്‍ ജയം പിടിച്ച് വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടെസ്റ്റ് പരമ്പര സമനിലയിലാക്കി പാകിസ്ഥാന്. നാലാം ഇന്നിങ്സില്‍ 329 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡിസ് 219 റണ്‍സിന് ഓള്‍ഔട്ടായി.
109 റണ്‍സിനാണ് പാകിസ്ഥാന്റെ ജയം. നാല് വിക്കറ്റ് വീഴ്ത്തിയ ഷഹീന് അഫ്രീദിയും മൂന്ന് വിക്കറ്റ് പിഴുത നൗമാന്‍ അലിയുമാണ് വിന്‍ഡിസിനെ സമനില പിടിക്കുന്നതില്‍ നിന്നും തടഞ്ഞത്. 47 റണ്‍സ് നേടിയ ഹോള്‍ഡറാണ് വിന്‍ഡിസിന്റെ രണ്ടാം ഇന്നിങ്സിലെ ടോപ് സ്കോറര്‍.
ഒന്നാം ഇന്നിങ്സില്‍ 302 റണ്‍സ് കണ്ടെത്താനായതാണ് പാകിസ്ഥാനെ തുണച്ചത്. 124 റണ്‍സ് കണ്ടെത്തിയ ഫവദ് അലമിന്റേയും 75 റണ്‍സ് കണ്ടെത്തിയ ബാബര്‍ അസമിന്റേയും ഇന്നിങ്സ് ആണ് ഇവിടെ പാകിസ്ഥാനെ തുണച്ചത്. ഒന്നാം ഇന്നിങ്സില്‍ വിന്‍ഡിസ് 150 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു.
Neat and tidy behind the stumps, our Mastercard Priceless Moment of the Match goes to wicket-keeper, Joshua Da Silva!#WIvPAK #MenInMaroon pic.twitter.com/W2Azqt3hfX
â Windies Cricket (@windiescricket) August 24, 2021
ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് പാകിസ്ഥാന് രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. 147 പന്തുകള്‍ നേരിട്ട നായകന് ബ്രാത്വെയ്റ്റ് സമനില എന്ന ലക്ഷ്യം മുന്പില് വെച്ചെങ്കിലും മറ്റ് ബാറ്റ്സ്മാന്മാര്ക്ക് ക്രീസില്‍ നിലയുറപ്പിക്കാനായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


