ഷഹീന് അഫ്രീദിയുടെ തീപാറും യോര്‍ക്കര്‍, ഗ്രൗണ്ടില്‍ വീണ് ഗുര്‍ബാസ്(വീഡിയോ)
ഇവിടെ ഷഹീന് അഫ്രീദിയുടെ ഇന്‍സ്വിങ് യോര്‍ക്കര്‍ വന്ന് കൊണ്ടത് ഗുര്‍ബാസിന്റെ ഇടത് പാദത്തിലും
ബ്രിസ്ബെയ്ന്‍: മഴയെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന് എതിരായ പാകിസ്ഥാന്റെ സന്നാഹ മത്സരവും ഉപേക്ഷിക്കേണ്ടി വന്നു. മഴ കളി മുടക്കിയെങ്കിലും ഷഹീന് അഫ്രീദിയുടെ പ്രകടനമാണ് പാകിസ്ഥാന് ആശ്വാസമാവുന്നത്. ഇവിടെ ഷഹീന്റെ യോര്‍ക്കര്‍ അഫ്ഗാന് താരത്തെ പരിക്കിലേക്കും വീഴ്ത്തി.
മാസങ്ങള്‍ക്ക് ശേഷമാണ് പാക് ടീമിലേക്ക് മടങ്ങിയെത്തി ഷഹീന് അഫ്രീദി കളിച്ചത്. അഫ്ഗാന് ഓപ്പണര്‍മാരായ റഹ്മനുള്ള ഗുര്‍ബാസിന്റേയും ഹസ്റത്തുള്ള സസാസിയുടേയും വിക്കറ്റ് ഷഹീന് അഫ്രീദി വീഴ്ത്തി. ഇവിടെ ഷഹീന് അഫ്രീദിയുടെ ഇന്‍സ്വിങ് യോര്‍ക്കര്‍ വന്ന് കൊണ്ടത് ഗുര്‍ബാസിന്റെ ഇടത് പാദത്തിലും.
Fullâ¦swingingâ¦fast. Shaheen Afridi is getting close to his best.
â Aakash Chopra (@cricketaakash) October 19, 2022
Gurbazâs toe agrees. #T20WorldCup
ഷഹീന് അഫ്രീദിയുടെ യോര്‍ക്കറില്‍ പരിക്കേറ്റ് വീണ അഫ്ഗാന് ഓപ്പണര്‍ക്ക് ഗ്രൗണ്ട് വിടേണ്ടതായി വന്നു. പിന്നാലെ താരത്തെ സ്കാനിങ്ങിന് വിധേയമാക്കി. സ്കാനിങ്ങില്‍ എല്ലുകള്‍ക്ക് പൊട്ടലില്ല എന്ന് വ്യക്തമായി. ഇതോടെ ഇംഗ്ലണ്ടിന് എതിരെ ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ഗുര്‍ബാസിന് കളിക്കാനാവും.
The toe-crushing Yorker announces the return of the Eagle Shaheen Shah Afridi #Shaheen #ShaheenAfridi #RamizRaja #ICCT20WorldCup2022 #PakvsAfg pic.twitter.com/LOD0GTkJNW
â (@silents3a) October 19, 2022
ട്വന്റി20 ലോകകപ്പിലെ ഇന്ത്യക്കെതിരായ മത്സരത്തിലും ഷഹീന് അഫ്രീദി കളിക്കും എന്ന് ഇതോടെ വ്യക്തമായി. ഒക്ടോബര്‍ 23നാണ് ഇന്ത്യാ-പാക് മത്സരം. കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി20 ലോകകപ്പില്‍ ഷഹീന്റെ ന്യൂബോള്‍ സ്പെല്ലിന് മുന്പില് പിടിച്ചുനില്ക്കാന് സാധിക്കാതെയാണ് രോഹിത്തും രാഹുലുമെല്ലാം മടങ്ങിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

