10 സിക്സ്, 20 ഫോർ! ക്രീസിൽ തീ പടർത്തി ഷാരൂഖ് ഖാൻ; രഞ്ജിയിൽ കന്നി സെഞ്ച്വറി; പഞ്ചാബ് കിങ്സ് 'ഹാപ്പി'
10 സിക്സ്, 20 ഫോർ! ക്രീസിൽ തീ പടർത്തി ഷാരൂഖ് ഖാൻ; രഞ്ജിയിൽ കന്നി സെഞ്ച്വറി; പഞ്ചാബ് കിങ്സിന് 'സന്തോഷം'
ഗുവാഹത്തി: ഐപിഎൽ താര ലേലത്തിൽ കോടികൾ എറിഞ്ഞ് പഞ്ചാബ് കിങ്സ് നിലനിർത്തിയ ഷാരൂഖ് ഖാൻ രഞ്ജി ട്രോഫിയിൽ കത്തിക്കയറി. തന്റെ കന്നി ഡൊമസ്റ്റിക്ക് സെഞ്ച്വറി കണ്ടെത്തിയ ഷാരൂഖ് 148 പന്തിൽ അടിച്ചെടുത്തത് 194 റൺസ്! ഇത്തവണത്തെ ഐപിഎൽ താര ലേലത്തിൽ ഒൻപത് കോടി രൂപ മുടക്കിയാണ് ഷാരൂഖിനെ പഞ്ചാബ് കിങ്സ് ടീമിലെടുത്തത്.
ഡൽഹിക്കെതിരായ രഞ്ജി പോരാട്ടത്തിൽ തമിഴ്നാടിന് വേണ്ടിയാണ് ഷാരൂഖ് ക്രീസിൽ തീ പടർത്തിയത്. ടി20യിലെ വെടിക്കെട്ട് ഇന്നിങ്സുകളിലൂടെ ശ്രദ്ധേയനായ ഷാരൂഖ് ഖാൻ 89 പന്തിലാണ് ശതകത്തിലെത്തിയത്. 148 പന്തിൽ 20 ബൗണ്ടറിയും പത്ത് സിക്സും പറത്തിയാണ് ഷാരൂഖ് 194 റൺസെടുത്തത്. ഷാരൂഖ് ഖാനാണ് തമിഴ്‌നാടിൻറെ ടോപ് സ്കോറർ.
Etharkkum Thunindhavan
â Chennai Super Kings - Mask Pdu Whistle Pdu! (@ChennaiIPL) February 19, 2022
Maiden First Class for SRK #RanjiTrophy2022 #WhistlePodu @shahrukh_35 pic.twitter.com/Va9IMFo33z
ഷാരൂഖ് ഖാൻറെയും ബാബാ ഇന്ദ്രജിത്തിൻറെയും സെഞ്ച്വറികളുടെ കരുത്തിൽ ഡൽഹിക്കെതിരായ പോരാട്ടത്തിൽ തമിഴ്നാട് ഒന്നാം ഇന്നിങ്സ് ലീഡ് നേടി. ഡൽഹിയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 452 റൺസിന് മറുപടിയായി മൂന്നാം ദിനം തമിഴ്‌നാട് 494 റൺസിന് ഓൾ ഔട്ടായി.
ബാബാ ഇന്ദ്രജിത്ത് 149 പന്തിൽ 117 റൺസെടുത്ത പുറത്തായി. ഡൽഹിക്കായി ഇടം കൈയൻ സ്പിന്നർ വികാസ് മിശ്ര ആറ് വിക്കറ്റുമായി തിളങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

