ഷമി ടി20 ലോകകപ്പിനും ഇല്ല; തിരിച്ചു വരവ് സെപ്റ്റംബറില്‍?

ജൂണില്‍ യുഎസ്എ, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായാണ് ടി20 ലോകകപ്പ്

മുഹമ്മദ് ഷമിട്വിറ്റര്‍
Edited by :renjith.k
Last Updated :11 മാർച്ച് 2024, 6:18 pm IST

മുംബൈ: ടി20 ലോകകപ്പിന്റെ ഒരുക്കങ്ങള്‍ക്കിടെ ഇന്ത്യക്ക് കനത്ത തിരിച്ചടി. ഏകദിന ലോകകപ്പിനു പിന്നാലെ പരിക്കേറ്റ്, പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനായ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ടി20 ലോകകപ്പും നഷ്ടമാകും. ജൂണില്‍ യുഎസ്എ, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായാണ് ടി20 ലോകകപ്പ്.

ലണ്ടനില്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഷമിക്ക് ഐപിഎല്‍ നഷ്ടമാകുമെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരത്തിന്റെ കളത്തിലേക്കുള്ള തിരിച്ചു വരവ് സെപ്റ്റംബറിലായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏകദിന ലോകകപ്പില്‍ മിന്നും ബൗളിങുമായി ഇന്ത്യയെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായത് ഷമിയുടെ ബൗളിങായിരുന്നു. ഈയടുത്ത് അവസാനിച്ച ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും ഷമിക്ക് നഷ്ടമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now