
വെങ്കലം വെടിവച്ചിട്ടു; സ്വപ്നില്‍ കുസാലെയ്ക്ക് റെയില്‍വേയില്‍ ഇരട്ട പ്രമോഷന്
50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി ഒളിംപിക്സ് മെഡല്‍

ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്സില്‍ ഇന്ത്യ ഇതുവരെ മൂന്ന് വെങ്കലമാണ് നേടിയത്. മൂന്നും ഷൂട്ടര്‍മാരുടെ വക. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി മെഡല്‍ സമ്മാനിച്ച് കഴിഞ്ഞ ദിവസം സ്വപ്നില്‍ കുസാലെ ശ്രദ്ധേയനായിരുന്നു.
മെഡല്‍ സ്വന്തമാക്കിയതിനു പിന്നാലെ താരത്തിനു മറ്റൊരു നേട്ടം കൂടി. ഇന്ത്യന്‍ റെയില്‍വേ ജീവനക്കാരനായ സ്വപ്നിലിനു ഇരട്ട പ്രമോഷന്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2015 മുതല്‍ സെന്‍ട്രല്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനാണ് സ്വപ്നില്‍. നിലവില്‍ ടിക്കറ്റ് എക്സാമിനറായി (ടിടിഇ) ജോലി ചെയ്യുന്നു. മെഡല്‍ നേട്ടത്തിനു പിന്നാലെ താരത്തെ ഒഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി (ഒഎസ്ഡി) തസ്തികയിലേക്കാണ് ഉയര്‍ത്തിയത്.
2012 മുതല്‍ അന്താരാഷ്ട്ര ഷൂട്ടിങ് പോരാട്ടങ്ങളില്‍ കുസാലെ മത്സരിക്കാറുണ്ട്. എന്നാല്‍ 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കരിയറില്‍ ആദ്യമായാണ് താരം ഒളിംപിക്സിനെത്തിയത്. ആദ്യ വരവില്‍ തന്നെ വെങ്കലവുമായി മടക്കവും.
WHAT TO READ NEXT

ദ്രാവിഡ് ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക്?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ



