
ഏകദിന റാങ്കിങ്ങില്‍ ഗില്ലിന് മുന്നേറ്റം; കോഹ്ലിയും രോഹിതും ടോപ് ഫൈവില്‍
അഫ്ഗാനിസ്ഥാനെതിരെ രണ്ട് മത്സരങ്ങളില്‍ നിന്നായി 84, 154 എന്നിങ്ങനെയാണ് ഗില്‍ സ്കോര്‍ ചെയ്തത്

ദുബൈ: ഐസിസിയുടെ പുതിയ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന് ശുഭ്മന്‍ ഗില്ലിന് മുന്നേറ്റം. യുവ ഓപ്പണറായ ഗില്‍, മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. അഫ്ഗാനിസ്ഥാനെതിരെ നടന്ന പരമ്പരയിലെ മികച്ച പ്രകടനമാണ് താരത്തിന് നേട്ടമായത്. സീനിയര്‍ താരം വിരാട് കോഹ്ലി രണ്ടില്‍ നിന്ന് മൂന്നാം സ്ഥാനത്തേക്കായി. ന്യൂസിലന്‍ഡിന്റെ ഡാരി മിച്ചല്‍ ഒന്നാമതുള്ള പട്ടികയില്‍ ഇന്ത്യയുടെ ഹിറ്റ്മാന് രോഹിത് ശര്‍മയും (4) ആദ്യ അഞ്ചില്‍ ഇടം പിടിച്ചു.
ഇന്ത്യന്‍ ടീമിന്റെ ഭാവി ബാറ്റിംഗ് കരുത്തായി വിലയിരുത്തപ്പെടുന്ന ഗില്‍, ഏതാനും മാസങ്ങളായി എല്ലാ ഫോര്‍മാറ്റുകളിലും മികച്ച ഫോമിലാണ്. പുതിയ റാങ്കിങ് പട്ടികയില്‍ അദ്ദേഹത്തിന്റെ മുന്നേറ്റം ഇന്ത്യന്‍ ടീമിനും ആശ്വാസം നല്‍കുന്നതാണ്. അഫ്ഗാനിസ്ഥാനെതിരെ രണ്ട് മത്സരങ്ങളില്‍ നിന്നായി 84, 154 എന്നിങ്ങനെയാണ് ഗില്‍ സ്കോര്‍ ചെയ്തത്. ഇന്ത്യ 9 വിക്കറ്റിന് ജയിച്ച അവസാന ഏകദിനത്തില്‍ ഗില്‍ ബാറ്റ് ചെയ്തിരുന്നില്ല. വെറ്ററന്‍ താരങ്ങളും മുന്നിലുള്ളത് അടുത്ത വര്‍ഷത്തെ ലോകകപ്പിനായി തയ്യാറെടുക്കുന്ന ഇന്ത്യക്ക് ശുഭപ്രതീക്ഷ നല്കുന്നു. കെഎല്‍ രാഹുല്‍ (11), ശ്രേയസ് അയ്യര്‍ (14) എന്നിവര്‍ ആദ്യ 20ലുണ്ട്.
അതേസമയം, ബൗളര്‍മാരില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരം. അഫ്ഗാന് താരം റാഷിദ് ഖാന് നയിക്കുന്ന പട്ടികയില്‍ ഏഴാം സ്ഥാനത്താണ് കുല്‍ദീപ്. മുഹമ്മദ് സിറാജ് (17) മാത്രമാണ് ആദ്യ ഇരുപതിലുള്ള ഇന്ത്യന്‍ പേസര്‍. അര്‍ഷ്ദീപ് സിങ് 16 സ്ഥാനം മെച്ചപ്പെടുത്തി 22-ാമതും പ്രസിദ്ധ് കൃഷ്ണ 34 സ്ഥാനം മെച്ചപ്പെടുത്തി 58-ാം സ്ഥാനത്തുമെത്തി. ഓള്‍റൗണ്ടര്‍ വാഷിങ്ടന്‍ സുന്ദര്‍ 17 സ്ഥാനം മെച്ചപ്പെടുത്തി 71-ാം സ്ഥാനത്തെത്തി.
News Now
'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഒരു കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 74 lottery result

Summary
Shubman Gill Makes Leap in ICC Rankings; Virat and Rohit in Top 5
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






