ശുഭ്മാന്‍ ഗില്ലിന് അര്‍ധ ശതകം; രോഹിത് മടങ്ങി; കാര്യവട്ടത്ത് കാര്യങ്ങള്‍ ഇന്ത്യന്‍ പിടിയില്‍

ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ മികച്ച തുടക്കമാണ് സ്വന്തമാക്കിയത്. 16ാം ഓവറില്‍ ഇന്ത്യ 100 കടന്നു

​ഗില്ലിന്റെ ബാറ്റിങ്/ എഎഫ്പി
Edited by :migrator
Last Updated :20 ജനുവരി 2024, 9:15 am IST

തിരുവനന്തപുരം: കാര്യവട്ടത്ത് ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ പൊരുതുന്നു. ടോസ് നേടി ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി. 

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെന്ന നിലയില്‍. ശഭ്മാന്‍ ഗില്‍ അര്‍ധ സെഞ്ച്വറി സ്വന്തമാക്കി ബാറ്റിങ് തുടരുന്നു. താരം 9 ഫോറും ഒരു സിക്‌സും സഹിതം 64 പന്തില്‍ 66 റണ്‍സുമായി ബാറ്റിങ് തുടരുന്നു. 22 പന്തില്‍ നാല് ഫോറുകള്‍ സഹിതം 29 റണ്‍സുമായി കൂട്ടായി വിരാട് കോഹ്‌ലിയും ക്രീസിലുണ്ട്. 

ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ മികച്ച തുടക്കമാണ് സ്വന്തമാക്കിയത്. 16ാം ഓവറില്‍ ഇന്ത്യ 100 കടന്നു. രോഹിത്- ശുഭ്മാന്‍ ഗില്‍ സഖ്യം ഓപ്പണിങില്‍ 95 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. 

16ാം ഓവറിലെ രണ്ടാം പന്തിലാണ് രോഹിത് മടങ്ങിയത്. ചമിക കരുണരത്‌നെയുടെ പന്തില്‍ ആവിഷ്‌ക ഫെര്‍ണാണ്ടോ രോഹിതിന്റെ ക്യാച്ചെടുത്ത് മടക്കുകയായിരുന്നു. 49 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം രോഹിത് 42 റണ്‍സടിച്ചാണ് മടങ്ങിയത്. പിന്നാലെ എത്തിയ കോഹ്‌ലിയും മികവോട് ബാറ്റ് വീശുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now