സിക്സ് വന്ന് വീണത് ആരാധികയുടെ ബിയര്‍ ഗ്ലാസില്‍; പകരം ബിയര്‍ നല്കി ന്യൂസിലന്‍ഡ് ടീം
രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് ബാറ്റര്‍ ഡാരല്‍ മിച്ചലിന്റെ സിക്സ് വന്ന് വീണത് ആരാധികയുടെ ബിയര്‍ ഗ്ലാസില്‍
നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് ബാറ്റര്‍ ഡാരല്‍ മിച്ചലിന്റെ സിക്സ് വന്ന് വീണത് ആരാധികയുടെ ബിയര്‍ ഗ്ലാസില്‍. തൂവിപ്പോയ ബിയറിന് പരിഹാരവും ന്യൂസിലന്‍ഡ് ടീം തന്നെ ചെയ്തു. പകരം ബിയര്‍ നിറച്ചാണ് ന്യൂസിലന്‍ഡ് ആരാധികയെ സന്തോഷിപ്പിച്ചത്.
രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം 56ാം ഓവറിലാണ് സംഭവം. സ്പിന്നര്‍ ജാക്ക് ലീഷിനെ ഡാരില്‍ മിച്ചല്‍ ഗ്യാലറിയിലേക്ക് പായിക്കുകയായിരുന്നു. ആരാധികയുടെ കയ്യിലിരുന്ന ബിയര്‍ ഗ്ലാസിലേക്കാണ് പന്ത് വന്ന് വീണത്. പന്ത് വീണതോടെ ബിയര്‍ ചീറ്റി പോയി,
What a shot from Daryl Mitchell - hopefully he'll get the guy another pint...#ENGvsNZ pic.twitter.com/uDm7cu3RrN
â Ian McDougall (@IanMcDougall1) June 10, 2022
ബിയര്‍ പോയത് കമന്റേറ്ററും ചൂണ്ടിക്കാണിച്ചു. ഇവിടെ ബൗണ്ടറി ലൈനിന് സമീപം ഫീല്‍ഡ് ചെയ്തിരുന്ന മാത്യുസ് പോട്സും ബിയര്‍ പോയതായി സഹതാരങ്ങളെ ആംഗ്യത്തിലൂടെ അറിയിച്ചു. പിന്നാലെയാണ് ആരാധികയ്ക്ക് ന്യൂസിലന്‍ഡ് ടീം പകരം ബിയര്‍ നല്‍കിയതായി ഇംഗ്ലീഷ് ബാര്‍മി ആര്‍മി അറിയിച്ചത്.
Susan - the lady earlier who Daryl Mitchellâs pint hit - has been given a replacement by the Kiwi team #ENGvNZ pic.twitter.com/53ig2R5cML
â Englandâs Barmy Army (@TheBarmyArmy) June 10, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


