റെക്കോർഡ് നേട്ടം ലോർഡ്സിൽ! ചരിത്രമെഴുതി സ്മൃതി മന്ധാന

ഇം​ഗ്ലണ്ടിനെതിരായ വനിതാ ടെസ്റ്റ് പോരാട്ടത്തിനിറങ്ങിയാണ് സ്മൃതി നാഴികക്കല്ല് താണ്ടിയത്

Smriti Mandhana batting
Smriti Mandhana x
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :10 ജൂലൈ 2026, 7:28 pm IST

ലണ്ടൻ: വിഖ്യാതമായ ലോർഡ്സ് മൈതാനത്ത് നടക്കുന്ന ചരിത്രത്തിലെ ആദ്യ വനിതാ ടെസ്റ്റ് മത്സരത്തിനിറങ്ങി അനുപമ നാഴികക്കല്ല് താണ്ടി ഇന്ത്യൻ വനിതാ ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ധാന. കരിയറിൽ 300 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്മൃതി സ്വന്തം പേരിൽ എഴുതി ചേർത്തു. ഇം​ഗ്ലണ്ടിനെതിരായ വനിതാ ടെസ്റ്റ് പോരാട്ടത്തിനിറങ്ങിയാണ് സ്മൃതി നാഴികക്കല്ല് താണ്ടിയത്. 29ാം വയസിലാണ് താരം 300 അന്താരാഷ്ട്ര മത്സരങ്ങൾ തികച്ചത്.

300 അന്താരാഷ്ട്ര മത്സരങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടതിൽ അഭിമാനമുണ്ടെന്ന് സ്മൃതി പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ 300 മത്സരങ്ങൾ കളിക്കുന്ന പന്ത്രണ്ടാമത്തെ വനിതാ താരമായും സ്മൃതി മാറി. താരത്തിന്റെ 9ാം ടെസ്റ്റ് പോരാട്ടമാണിത്. 120 ഏകദിനങ്ങളും 171 ടി20 മത്സരങ്ങളും താരം ഇന്ത്യക്കായി കളിച്ചു.

'കഴിഞ്ഞ രാത്രിയാണ് എന്റെ 300ാമത്തെ അന്താരാഷ്ട്ര മത്സരമാണിതെന്ന കാര്യം ഞാൻ അറിയുന്നത്. ഒരു കളിക്കാരി എന്ന നിലയിൽ എല്ലാ ഫോർമാറ്റുകളിലുമുള്ള മത്സരങ്ങളുടെ എണ്ണം നമ്മൾ സാധാരണ കണക്കാക്കാറില്ല. 2017 ലോകകപ്പ് ഫൈനൽ ഇവിടെ ലോർഡ്സിൽ കളിച്ചത് ഞാൻ ഓർക്കുന്നു. അന്ന് എനിക്ക് അത്ര നല്ല ലോകകപ്പ് ആയിരുന്നില്ല. ഇനിയൊരു തവണ കൂടി ഇന്ത്യയ്ക്കായി കളിക്കാൻ അവസരം ലഭിക്കുമോ എന്ന് പോലും എനിക്ക് ഉറപ്പില്ലായിരുന്നു. അവിടെ നിന്ന് ഇത്രയും ദൂരം സഞ്ചരിച്ച്, എന്റെ 300ാമത്തെ മത്സരം ലോർഡ്സിൽ തന്നെ കളിക്കാൻ കഴിഞ്ഞതിനേക്കാൾ മികച്ച മറ്റൊരു വേദി എനിക്ക് കിട്ടാനില്ല'- സ്മൃതി വ്യക്തമാക്കി.

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാറ്റ് സിവർ ബ്രൻഡ് ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്കായി സ്മൃതി മികച്ച ഫോമിലാണ് ബാറ്റ് വീശിയത്. 300ാം മത്സരത്തിൽ താരം അർധ സെഞ്ച്വറി പിന്നിട്ട് ബാറ്റിങ് തുടരുകയാണ്.

News Now

Summary

India vice-captain Smriti Mandhana said she feels proud to reach 300 international matches, with the milestone coming during the first-ever women’s Test at Lord’s

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates