വനിതാ ടി20 ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറി തന്റെ പേരില്‍ കുറിച്ച് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ സോഫി ഡെവൈന്‍

ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ സോഫി ഡെവൈന്‍/ഫോട്ടോ:ട്വിറ്റര്‍
Last Updated :20 January 2024, 8:39 am IST

News Now

വെല്ലിങ്ടണ്‍: വനിതാ ടി20 ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറി തന്റെ പേരില്‍ കുറിച്ച് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ സോഫി ഡെവൈന്‍. 36 പന്തിലാണ് സോഫി മൂന്നക്കം കടന്നത്. ന്യൂസിലാന്‍ഡിലെ ഡൊമസ്റ്റിക് സൂപ്പര്‍ സ്മാഷ് കോമ്പറ്റീഷനിലായിരുന്നു വെടിക്കെട്ട്.

31കാരിയായ സോഫിയുടെ ബാറ്റില്‍ നിന്നും വെല്ലിങ്ടണ്‍ ബ്ലേസിനായി പറന്നത് 9 സിക്‌സും, 9 ഫോറും. 108 റണ്‍സ് എടുത്ത് സോഫി പുറത്താവാതെ നിന്നു. വനിതാ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി ഇതുവരെ വെസ്റ്റ് ഇന്‍ഡീസിന്റെ ഡിയാന്‍ട്ര ഡോട്ടിന്റെ പേരിലായിരുന്നു.

2010ല്‍ 38 പന്തില്‍ നിന്നാണ് ഡിയാന്‍ട്ര സെഞ്ചുറി കണ്ടെത്തിയത്. ഓസ്‌ട്രേലിയയില്‍ നിന്ന് തിരിച്ചെത്തിയ സോഫി 14 ദിവസത്തെ ക്വാറന്റൈനിന് ശേഷമാണ് കളത്തിലിറങ്ങിയത്. എന്നാല്‍ രണ്ടാഴ്ച പരിശീലനം മുടങ്ങിയതിന്റെ അസ്വസ്ഥത സോഫിയുടെ കളിയില്‍ പ്രകടമായില്ല.

സോഫിയുടെ സിക്‌സുകളില്‍ ഒന്ന് വന്ന് പതിച്ചത് യുണിവേഴ്‌സിറ്റി ഓവലില്‍ കളി കണ്ടിരുന്ന പെണ്‍കുട്ടികളില്‍ ഒരാളുടെ മുഖത്തേക്കാണ്. കളിക്ക് ശേഷം കിവീസ് ക്യാപ്റ്റന്‍ ആ പെണ്‍കുട്ടിയുടെ അടുത്തേക്ക് എത്തി. സമ്മാനമായി തന്റെ ക്യാപ്പും നല്‍കി. ഫോട്ടോയും എടുത്താണ് സോഫി അവളെ സന്തോഷിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates