
പേസും സ്പിന്നുമിട്ട് വട്ടം കറക്കി; തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; ഇന്ത്യയ്ക്കു ജയിക്കാന്‍ 118 റണ്‍സ്
വരുണ്‍ 4 ഓവറില്‍ 11 റണ്‍സും അര്‍ഷ്ദീപ് സിങ് 13 റണ്‍സും മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു

ധരംശാല: ഇന്ത്യയ്ക്കെതിരായ മൂന്നാം ടി20 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് 20 ഓവറില്‍ 117 റണ്‍സിനു എല്ലാവരും പുറത്തായി.
കഴിഞ്ഞ കളിയില്‍ ധാരാളിയായ മാറി അര്‍ഷ്ദീപ് സിങ് മൂന്നാം പോരില്‍ മിന്നും ബൗളിങുമായി കളം വാണു. വരുണ്‍ ചക്രവര്‍ത്തി ഒരിക്കല്‍ കൂടി മാജിക്കല്‍ പന്തുകളുമായി കളം വാണതും ദക്ഷിണാഫ്രിക്കയെ ചെറിയ സ്കോറില്‍ ഒതുക്കുന്നതില്‍ നിര്‍ണായകമായി. ഒപ്പം ജസ്പ്രിത് ബുംറയ്ക്കു പകരക്കാരനായി ടീമിലെത്തിയ ഹര്‍ഷിത് റാണയും തിളങ്ങി. കുല്‍ദീപ് യാദവും അവസാന ഘട്ടത്തില്‍ രണ്ട് വിക്കറ്റെടുത്ത് കരുത്തു കാട്ടി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക തുടക്കം തന്നെ തകര്‍ന്നു. 7 റണ്‍സിനിടെ അവര്‍ക്ക് മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ നഷ്ടമായി. 77 റണ്‍സിനിടെ അവര്‍ക്ക് 7 വിക്കറ്റുകളും നഷ്ടമായി. ഒരു ഘട്ടത്തില്‍ പ്രോട്ടീസ് 100 കടക്കുമോ എന്നു പോലും സംശയമായിരുന്നു.
WHAT TO READ NEXT

കൗമാരപ്പടയും തകര്‍ത്തു പാകിസ്ഥാനെ! ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
ഒരറ്റത്ത് പൊരുതി നിന്ന ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ മികവാണ് ഈ സ്കോറിലേക്ക് അവരെ എത്തിച്ചത്. 46 പന്തില്‍ 6 ഫോറും 2 സിക്സും സഹിതം മാര്‍ക്രം 61 റണ്‍സെടുത്തു.
20 റണ്‍സെടുത്ത ഡോണോവന്‍ ഫെരെയ്രയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. ആന്റിച് നോര്‍ക്യെയാണ് രണ്ടക്കം കടന്ന മൂന്നാമന്. താരം 12 റണ്‍സെടുത്തു.
ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തി 4 ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങിയും അര്‍ഷ്ദീപ് 13 റണ്‍സ് മാത്രം വഴങ്ങിയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ഷിത് റാണയും, കുല്‍ദീപ് യാദവും 2 വിക്കറ്റെടുത്തു. ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവര്‍ ഓരേ വിക്കറ്റെടുത്തു.
WHAT TO READ NEXT
'ഇനിയൊരു ജോൺ സീന ഉണ്ടാകില്ല!'; ഐതിഹാസിക റെസ്ലിങ് കരിയറിനു വിരാമം
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
south africa vs india: South Africa have been bowled out for just 117 runs in Dharamsala.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


നഗോയയില്‍ ലങ്കാദഹനം, 45ന് പുറത്ത്; ഇന്ത്യക്ക് 124 റണ്‍സിന്റെ കൂറ്റന്‍ വിജയം, സ്വര്‍ണപ്പോരില്‍ എതിരാളി പാകിസ്ഥാന്

'യു എൻ രക്ഷാസമിതി പുനസംഘടിപ്പിക്കാൻ സമ്മേളനം വിളിക്കണം'; ട്രംപിനെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും
