
News Now
'ഐഫോൺ ഡ്യുവോ' ഇന്ത്യയിൽ; പ്രീ-ബുക്കിംഗ് നാളെ മുതൽ; വില 2.99 ലക്ഷം രൂപ മുതൽ

ഡല്ഹിയിലെ നിയന്ത്രണങ്ങള്: സുപ്രീംകോടതിയില് നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്രസര്ക്കാര്

ഫോണില് പേര് തെളിഞ്ഞുവരും, കോളര് ഐഡി നിര്ബന്ധമാക്കി കേന്ദ്രം; നവംബര് ഒന്നുമുതല് പ്രാബല്യം

'ഇത്തരം പിച്ചില് ആദ്യ പന്ത് മുതല് ഫിഫ്ത് ഗിയറിലേക്ക് കടക്കേണ്ടി വരും'; അതിവേഗ അർധ ശതകത്തിനു പിന്നാലെ പ്രതികരണവുമായി സഞ്ജു

സിഡ്നി: വനിതാ ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലിൽ ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞ് സ്പെയിൻ താരം ഓൾഗ കർമോന ഇറങ്ങുമ്പോൾ അങ്ങകലെ അവരുടെ അച്ഛൻ ഈ ലോകത്തിൽ നിന്നു വിട പറഞ്ഞിരുന്നു. ഒറ്റ ഗോളിനു ഇംഗ്ലണ്ടിനെ വീഴ്ത്തി സ്പെയിൻ ചരിത്രത്തിലാദ്യമായി വനിതാ ലോകകപ്പ് ഉയർത്തിയപ്പോൾ അതിലേക്ക് ടീമിനെ നയിച്ചതും ഓൾഗ നേടിയ ഒറ്റ ഗോളായിരുന്നു. 29ാം മിനിറ്റിലാണ് താരം സ്പെയിനിനു വിജയ ഗോൾ സമ്മാനിച്ചത്.
മത്സരം കഴിഞ്ഞ ശേഷമാണ് ഓൾഗയോടു അച്ഛന്റെ വിയോഗ വാർത്തയെക്കുറിച്ച് പറഞ്ഞത്. വെള്ളിയാഴ്ചയാണ് ഓൾഗയുടെ പിതാവ് മരിച്ചത്. നിർണായക മത്സരങ്ങൾ കളിക്കേണ്ടതിനാൽ താരത്തെ ഈ വിവരം അറിയിക്കേണ്ടെന്നു കുടുംബം തീരുമാനിക്കുകയായിരുന്നു. കിരീട നേട്ടത്തിനു ശേഷമാണ് ഓൾഗ വിവരമറിഞ്ഞത്. കുറച്ചു നാളുകളായി ഓൾഗയുടെ പിതാവ് അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. അതിനിടെയാണ് വെള്ളിയാഴ്ച മരണം സംഭവിച്ചത്.
Y sin saberlo tenÃa mi Estrella antes de que empezase el partido. Sé que me has dado la fuerza para conseguir algo único. Sé que me has estado viendo esta noche y que estás orgulloso de mÃ. Descansa en paz, papá  pic.twitter.com/Uby0mteZQ3
â Olga Carmona (@7olgacarmona) August 20, 2023
'ജീവിതത്തിൽ അമൂല്യമായ കാര്യങ്ങൾ സ്വന്തമാക്കാനുള്ള കരുത്ത് നിങ്ങൾ എനിക്കു നൽകിയിട്ടുണ്ട്. എനിക്കറിയാം ഇപ്പോൾ ഈ രാത്രിയിൽ നിങ്ങൾ എന്നെ നിരീക്ഷിക്കുകയായിരിക്കും. നിങ്ങൾ എന്നെ ഓർത്ത് അഭിമാനിക്കുന്നുണ്ടാകും. അച്ഛാ ആത്മശാന്തി നേരുന്നു'- മത്സര ശേഷം താരം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ചരിത്രത്തിൽ ആദ്യമായാണ് സ്പെയിൻ വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. ഫൈനലിൽ പരാജയപ്പെട്ട ഇംഗ്ലണ്ടും കന്നി ലോകകപ്പ് നേട്ടത്തിനായാണ് ഇറങ്ങിയത്. അവർ ഇനിയും കാത്തിരിക്കണം. 1966ൽ പുരുഷ ടീം ലോകകപ്പ് നേടിയ ശേഷം പിന്നീട് ഇന്നുവരെ ഇംഗ്ലണ്ടിനു ഒരു ഫുട്ബോൾ ലോകകപ്പ് കിരീട നേട്ടം അവകാശപ്പെടാനില്ല.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഡല്ഹിയിലെ നിയന്ത്രണങ്ങള്: സുപ്രീംകോടതിയില് നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്രസര്ക്കാര്

ഫോണില് പേര് തെളിഞ്ഞുവരും, കോളര് ഐഡി നിര്ബന്ധമാക്കി കേന്ദ്രം; നവംബര് ഒന്നുമുതല് പ്രാബല്യം

