
ചരിത്രമെഴുതി ശ്രീശങ്കര്‍, ലോങ് ജംപില്‍ വെള്ളി; പവര്‍ലിഫ്റ്റിങ്ങില്‍ സ്വര്‍ണം ഉയര്‍ത്തി സുധീര്‍
കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ് ജംപില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ വെള്ളി മെഡലാണ് ശ്രീശങ്കര്‍ നേടിയെടുത്തിരിക്കുന്നത്
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്ലറ്റിക്സില് നിന്ന് ഇന്ത്യക്ക് മറ്റൊരു മെഡല്‍ കൂടി നേടിത്തന്ന് മുരളീ ശ്രീശങ്കര്‍. ലോങ് ജംപില്‍ ജംപില്‍
ശ്രീശങ്കര്‍ വെള്ളി നേടി. കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ് ജംപില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ വെള്ളി മെഡലാണ് ശ്രീശങ്കര്‍ നേടിയെടുത്തിരിക്കുന്നത്.
പാരാ പവര്‍ലിഫ്റ്റിങ്ങില്‍ സ്വര്‍ണം ഉയര്‍ത്തി സുധീറും ഇന്ത്യക്ക് അഭിമാനമായി.
8.08 മീറ്റര്‍ ദൂരം ചാടിയാണ് പുരുഷന്മാരുടെ ലോങ് ജംപില്‍ ശ്രീശങ്കര്‍ വെള്ളി നേടിയത്. അഞ്ചാം ശ്രമത്തിലായിരുന്നു ഈ ദൂരം കണ്ടെത്തിയത്. ലോങ് ജംപില്‍
മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരം അനീസിന് 7.97 മീറ്റര്‍ ദൂരമാണ് കണ്ടെത്താനായത്. അഞ്ചാം സ്ഥാനത്താണ് അനീസ് ഫിനിഷ് ചെയ്തത്.
212 കിലോ ഭാരം ഉയര്‍ത്തിയാണ് സുധീര്‍ പവര്‍ലിഫ്റ്റിങ്ങില്‍ സ്വര്‍ണം നേടിയത്. 134.5 പോയിന്റ് സ്വന്തമാക്കിയാണ് താരം ഒന്നാമതെത്തിയത്. 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ അഞ്ചാം സ്വര്‍ണമാണ് ഗെയിംസ് റെക്കോര്‍ഡോടെ സുധീര്‍ നേടിയത്.
HISTORIC GOLD FOR INDIA
â SAI Media (@Media_SAI) August 4, 2022
Asian Para-Games Bronze medalist, #Sudhir wins 's 1st ever GOLD medal in Para-Powerlifting at #CommonwealthGames with a Games Record to his name
Sudhir wins his maiden in Men's Heavyweight with 134.5 points (GR) at CWG#Cheer4India
1/1 pic.twitter.com/cBasuHichz
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


