
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ഇന്‍ഡോര്‍: ആദ്യ രണ്ട് ടെസ്റ്റുകളിലും ദയനീയ പരാജയം ഏറ്റുവാങ്ങിയ ഓസ്ട്രേലിയ ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഗംഭീര വിജയത്തിന്റെ വക്കിലാണ്. രണ്ട് ദിവസവും പത്ത് വിക്കറ്റും കൈയിലിരിക്കെ അവര്‍ക്ക് വെറും 76 റണ്‍സ് മാത്രം മതി വിജയത്തിലേക്ക്.
എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയ നതാന്‍ ലിയോണിന്റെ മാരക ബൗളിങാണ് ഇന്ത്യയെ കെണിയില്‍ വീഴ്ത്തിയത്. എന്നാല്‍ ചേതേശ്വര്‍ പൂജാര മാത്രം അതിന് അപവാദമായി നിന്നു. ഓസീസ് സ്പിന്നിനെ സമര്‍ഥമായി നേരിട്ട പൂജാര അര്‍ധ സെഞ്ച്വറി നേടി. മത്സരത്തില്‍ 59 റണ്‍സാണ് താരം സ്വന്തമാക്കിയത്.
Catch of the series by Steve Smith to dismiss Pujara. #INDvsAUSTest #IndvsAus pic.twitter.com/52GGlAA6N2
(@katthikathir) March 2, 2023
ഇപ്പോള്‍ പൂജാരയെ പുറത്താക്കാന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് എടുത്ത ഒറ്റ കൈ ക്യാച്ച് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. ഇതിന്റെ ചിത്രങ്ങള്‍ വ്യാപകമായാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രണ്ടാം ഇന്നിങ്സില്‍ ഓസീസിന് വെല്ലുവിളിയായി നിന്ന ഏക ബാറ്റര്‍ പൂജാരയായിരുന്നു. അതിനാല്‍ തന്നെ താരത്തിന്റെ വിക്കറ്റ് അവര്‍ക്ക് അത്രയും പ്രധാനപ്പെട്ടതായിരുന്നു. ലിയോണിന്റെ പന്തിലാണ് പൂജാര പുറത്തായത്.
രണ്ടാം ഇന്നിങ്സില്‍ ഇന്ത്യന്‍ പോരാട്ടം 163 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഓസ്ട്രേലിയ കുറഞ്ഞ വിജയ ലക്ഷ്യം സൃഷ്ടിച്ചത്. ആദ്യ ഇന്നിങ്സിലെ 88 റണ്‍സ് ലീഡും അവരെ തുണച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



