
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

സിഡ്നി: ഇന്ത്യ- ഓസ്ട്രേലിയ പോരാട്ടങ്ങള്‍ എക്കാലത്തും ക്രിക്കറ്റ് ആരാധകരുടെ ആവേശമാണ്. 2000ത്തിന് ശേഷമുള്ള ഇന്ത്യ- ഓസീസ് പോരാട്ടങ്ങള്‍ സവിശേഷമായ ഒട്ടനവധി മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നം. ഇപ്പോഴിതാ 2001ലെ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ അവിസ്മരണീയ ടെസ്റ്റ് പരമ്പര വിജയത്തെ ഓര്‍ത്തെടുക്കുകയാണ് മുന്‍ ഓസീസ് നായകന് സ്റ്റീവ് വോ. സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ ഇന്ത്യ ഓസ്ട്രേലിയയെ മൂന്ന് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയില്‍ 2-1നാണ് കീഴടക്കിയത്.
തുടര്‍ച്ചയായി 16 ടെസ്റ്റ് വിജയങ്ങളുമായി ഇന്ത്യയിലെത്തിയ സ്റ്റീവ് വോയുടെ സംഘത്തെ ആദ്യ ടെസ്റ്റില്‍ പരാജയപ്പെടുത്തി ഇന്ത്യ അവരുടെ വിജയ മുന്നേറ്റത്തിന് അവസാനം കുറിച്ചാണ് ചരിത്രമെഴുതിയത്. ബാറ്റിങില്‍ സച്ചിന്, ദ്രാവിഡ്, ലക്ഷ്മണ് ത്രയങ്ങളും ബൗളിങില്‍ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങുമാണ് ഓസീസിനെ അന്ന് വെള്ളം കുടിപ്പിച്ചത്.
"That's probably why we found him a bit prickly â it was like playing against ourselves."
â cricket.com.au (@cricketcomau) January 14, 2021
Steve Waugh reflects on the brilliant career of Indian spin legend, Harbhajan Singh #AUSvIND pic.twitter.com/4wO7RB4te4
ഹര്ഭജന് സിങിന്റെ സാന്നിധ്യമാണ് തങ്ങളെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ചതെന്ന് സ്റ്റീവ് വോ ഇപ്പോള്‍ തുറന്നു സമ്മതിക്കുന്നു. അന്ന് ഹര്ഭജന് മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 32 ഓസീസ് വിക്കറ്റുകളാണ് പിഴുതെറിഞ്ഞത്. അദ്ദേഹത്തിന്റെ പന്തിന്റെ ദിശയറിയാതെ ഓസീസ് ബാറ്റിങ് നിര ഹതാശരായി നിന്നു പോയി. തുടര്‍ച്ചയായി ഓവറുകള്‍ എറിഞ്ഞ ഭാജി നല്ല സ്ഥിരത പുലര്‍ത്തി. ഹര്ഭജന് സിങിന്റെ സാന്നിധ്യം ഇന്ത്യന്‍ ടീമില്‍ അന്നുണ്ടായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ടെസ്റ്റ് പരമ്പരയുടെ ഫലം തന്നെ മാറിയേന. പരമ്പര തങ്ങള്‍ സ്വന്തമാക്കുമായിരുന്നുവെന്നും സ്റ്റീവ് വോ പറയുന്നു. ഒരു അഭിമുഖത്തിലാണ് ഇതിഹാസ നായകന്റെ ശ്രദ്ധേയ നിരീക്ഷണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



