
23ാം ഓവറില്‍ കളി നിര്‍ത്തി, 23 സെക്കന്റ് നിര്‍ത്താതെ കയ്യടി; വോണിന് ആദരവര്‍പ്പിച്ച് ലോര്‍ഡ്സ്
വിടപറഞ്ഞ ഓസീസ് ഇതിഹാസ ബൗളര്‍ ഷെയ്ന് വോണിന് ആദരവര്‍പ്പിച്ച് ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് താരങ്ങള്‍
ലണ്ടന്‍: വിടപറഞ്ഞ ഓസീസ് ഇതിഹാസ ബൗളര്‍ ഷെയ്ന് വോണിന് ആദരവര്‍പ്പിച്ച് ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് താരങ്ങള്‍. ന്യൂസിലന്‍ഡ് ഇന്നിങ്സിലെ 23ാം ഓവര്‍ അവസാനിച്ചപ്പോള്‍ 23 സെക്കന്റ് മത്സരം നിര്‍ത്തിവെച്ച് ഇരു ടീമിലേയും താരങ്ങള്‍ കയ്യടിച്ചു.
ഗ്യാലറിയും എഴുന്നേറ്റ് നിന്ന് വോണിന് ആദരവര്‍പ്പിക്കാന്‍ കളിക്കാര്‍ക്കൊപ്പം ചേര്‍ന്നു. മാര്‍ച്ച് നാലിനാണ് വോണ്‍ തായ്ലന്ഡില് വെച്ച് അന്തരിച്ചത്. ലോര്‍ഡ്സിലെ കൂറ്റന്‍ സ്ക്രീനില്‍ വോണിന്റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങള്‍ മിന്നിമാഞ്ഞു.
വോണിന് ആദരവര്‍പ്പിച്ച് ലോര്‍ഡ്സ്/ഫോട്ടോ: എഎഫ്പി
23ാം നമ്പര്‍ ജഴ്സിയണിഞ്ഞാണ് വോണ്‍ മൈതാനത്ത് നേട്ടങ്ങള്‍ വെട്ടിപ്പിടിച്ചത്. ജെപി മോര്ഗന് മീഡിയ സെന്ററിന് വോണിന്റെ പേര് നല്‍കുകയും ചെയ്തു. ലോര്‍ഡ്സ് ടെസ്റ്റിന് ഇടയില്‍ വോണിനെ ആദരിക്കുന്ന ദൃശ്യങ്ങള്‍ വോണിന്റെ ഐപിഎല്‍ ഫ്രാഞ്ചൈസിയായിരുന്ന രാജസ്ഥാന് റോയല്‍സും പങ്കുവെച്ചു.
An applause that lasted for 23 seconds at the end of the 23rd over for a special player
â ICC (@ICC) June 2, 2022
Remembering Shane Warne #WTC23 | #ENGvNZ pic.twitter.com/51WvSansbz
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


