'ഉത്തരവാദിത്തം കാണിക്കണം', ബാറ്റിങ് സ്ഥാനം മാറിയതില്‍ സഞ്ജുവിനെ വിമര്‍ശിച്ച് സുനില്‍ ഗാവസ്‌കര്‍

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന് എതിരെ വീണ്ടും വിമര്‍ശനവുമായി മുന്‍ താരം സുനില്‍ ഗാവസ്‌കര്‍

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:01 am IST

മുംബൈ: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന് എതിരെ വീണ്ടും വിമര്‍ശനവുമായി മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. വിക്കറ്റ് വലിച്ചെറിയുകയാണ് സഞ്ജു ചെയ്തത് എന്നാണ് ഗാവസ്‌കറിന്റെ വിമര്‍ശനം. 

ബാറ്റിങ് പൊസിഷനില്‍ താഴേക്കിറങ്ങിയത് സഞ്ജുവിന് ഗുണകരമായില്ല. മൂന്നാമതോ നാലാമതോ സഞ്ജു ഇറങ്ങണം. ഉത്തരവാദിത്വം ഏറ്റെടുത്ത് ബാറ്റ് ചെയ്യണം. എന്നാല്‍ ഇവിടെ സംഭവിച്ചത് നോക്കൂ. വേണ്ട തുടക്കം കണ്ടെത്താന്‍ ടീമിന് ലഭിക്കാതെ വന്നിട്ടും വിക്കറ്റ് വലിച്ചെറിയുകയാണ് സഞ്ജു ചെയ്തത്, ഗാവസ്‌കര്‍ പറയുന്നു. 

വിക്കറ്റ് കീപ്പിങ് ബാറ്ററായി ദിനേശ് കാര്‍ത്തിക്കിനെ പരിഗണിക്കണം

ട്വന്റി20 ലോകകപ്പിലേക്ക് വിക്കറ്റ് കീപ്പിങ് ബാറ്ററായി ദിനേശ് കാര്‍ത്തിക്കിനെ പരിഗണിക്കണം എന്നും ഗാവസ്‌കര്‍ പറഞ്ഞു. ഞാനാണ് സെലക്ടര്‍ എങ്കില്‍ ഉറപ്പായും കാര്‍ത്തിക്കിനെ ടീമിലെടുക്കും. കാര്‍ത്തിക്കിന്റെ പ്രായം മറന്നേക്കു. 20 ഓവര്‍ കീപ്പ് ചെയ്യാനും പിന്നെ ബാറ്റ് ചെയ്യാനും കാര്‍ത്തിക്കിന് കഴിയുന്നുണ്ടെന്ന് ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചു. 

മറ്റ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെഎല്‍ രാഹുല്‍ നല്ല ഫോമിലാണ്. പന്തിന്റെ ഫോമില്‍ ചെറിയ താഴ്ചയുണ്ട്. എങ്കിലും പന്തിന്റെ സെലക്ഷന്‍ സംബന്ധിച്ച് ഒരു സംശയവും ഇല്ല. മൂന്ന് കീപ്പര്‍മാരെ ടീമിലെടുക്കാന്‍ പാടില്ലെന്ന് നിയമമില്ലെന്നും ഗാവസ്‌കര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

News Now