ബാബര്‍ അസമിനെ മറികടന്ന് സൂര്യകുമാര്‍ യാദവ്; ട്വന്റി20 റാങ്കിങ്ങില്‍ മുന്നേറ്റം

പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ മറികടന്ന് സൂര്യകുമാര്‍ യാദവ് മൂന്നാം റാങ്കിലെത്തി

സൂര്യകുമാര്‍ യാദവ്/ഫോട്ടോ: എഎഫ്പി
Last Updated :20 January 2024, 9:06 am IST
Edited by :migrator

ദുബായ്: ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ സൂര്യകുമാര്‍ യാദവിന് മുന്നേറ്റം. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ മറികടന്ന് സൂര്യകുമാര്‍ യാദവ് മൂന്നാം റാങ്കിലെത്തി. 

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി20 പരമ്പരയില്‍ 25 പന്തില്‍ നിന്ന് 46 റണ്‍സ് നേടിയതാണ് റാങ്കിങ്ങില്‍ സൂര്യകുമാര്‍ യാദവിനെ തുണച്ചത്. ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 16ാം റാങ്കിലാണ്. അഞ്ച് സ്ഥാനങ്ങള്‍ മുകളിലേക്ക് കയറി കെ എല്‍ രാഹുല്‍ 18ാം റാങ്കിലെത്തി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി20യില്‍ രാഹുല്‍ 55 റണ്‍സ് നേടിയിരുന്നു. 

ഒന്നാം സ്ഥാനത്ത് മുഹമ്മദ് റിസ്വാന്‍ തന്നെ

പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാന്‍ തന്നെയാണ് ട്വന്റി20 ബാറ്റേഴ്‌സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാമത് സൗത്ത് ആഫ്രിക്കയുടെ മര്‍ക്രമും. ഏഷ്യാ കപ്പില്‍ ഉള്‍പ്പെടെ മങ്ങിയ പ്രകടനത്തിലേക്ക് വീണതാണ് ബാബര്‍ അസമിന് തിരിച്ചടിയായത്. 

ഏഷ്യാ കപ്പില്‍ 6 മത്സരങ്ങളില്‍ നിന്ന് ബാബര്‍ അസം സ്‌കോര്‍ ചെയ്തത് 68 റണ്‍സ് മാത്രമാണ്. ഇംഗ്ലണ്ടിന് എതിരായ ഏഴ് ട്വന്റി20യുടെ പരമ്പരയില്‍ 31 റണ്‍സ് എടുത്ത് ബാബര്‍ മടങ്ങുകയും ചെയ്തു. 725 പോയിന്റോടെ ഇംഗ്ലണ്ടിന്റെ ഡേവിഡ് മലനാണ് അഞ്ചാം സ്ഥാനത്ത്. ഓസീസ് ട്വന്റി20 ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ആറാമതും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now