
പാകിസ്ഥാനെതിരായ ടി20; രണ്ട് വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു
രണ്ടാം ടി20യില്‍ പാകിസ്ഥാന് ബാറ്റ് ചെയ്യുമ്പോഴാണ് രണ്ട് വനിതാ താരങ്ങള്‍ കുഴഞ്ഞു വീണത്
ആന്റിഗ്വ: വിന്‍ഡിസ്-പാകിസ്ഥാന് വനിത ടി20 മത്സരത്തിന് ഇടയില്‍ രണ്ട് താരങ്ങള്‍ കുഴഞ്ഞു വീണു. ആന്റിഗ്വയില്‍ നടന്ന രണ്ടാം ടി20യില്‍ പാകിസ്ഥാന് ബാറ്റ് ചെയ്യുമ്പോഴാണ് രണ്ട് വനിതാ താരങ്ങള്‍ കുഴഞ്ഞു വീണത്.
10 മിനിറ്റ് വ്യത്യാസത്തിലാണ് രണ്ട് കളിക്കാര്‍ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണത്. രണ്ട് പേരേയും ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ക്രിക്കറ്റ് വിന്‍ഡിസ് വക്താവ് അറിയിച്ചു.
Match between Pakistan and West Indies women cricketers continues ... Suddenly West Indies women cricketer fainted and collapsed . She was shifted to a nearby hospital. Hopefully she will recover soon.
â Qadir Khawaja (@iamqadirkhawaja) July 2, 2021
VC: @windiescricket#WIWvPAKW #WIWvsPAKW pic.twitter.com/OjhJmWioeO
എന്നാല്‍ ഇരുവരും കുഴഞ്ഞു വീണതിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല. രണ്ട് താരങ്ങള്‍ അടുത്തടുത്ത് കുഴഞ്ഞ് വീണതോടെ മത്സരം തടസപ്പെട്ടു. എന്നാല്‍ രണ്ട് സബ്സ്റ്റിറ്റിയൂട്ടിനെ ഉള്‍പ്പെടുത്തി കളി പുനരാരംഭിച്ചു. മഴ കളിമുടക്കിയപ്പോള്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിന്‍ഡിസ് ഏഴ് റണ്‍സിന് ജയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


