മഴ തോർന്നെങ്കിലും ഗ്രൗണ്ടിൽ ഈർപ്പം; ഇന്ത്യ - ഇംഗ്ലണ്ട് സെമി ഫൈനല്‍ വൈകും
ഗയാന സമയം 10.30-നും ഇന്ത്യന്‍ സമയം രാത്രി എട്ടു മണിക്കും ആരംഭിക്കേണ്ട മത്സരത്തിന്റെ ടോസാണ് വൈകുന്നത്

ഗയാന: ടി20 ലോകകപ്പില്‍ ഇന്ത്യ - ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരത്തിന്റെ ടോസ് വൈകുന്നു. മഴ മാറിയെങ്കിലും ഔട്ട്ഫീല്‍ഡിൽ ഈർപ്പം നിൽക്കുന്നതാണ് ടോസ് ഇടാൻ വൈകുന്നത്. ഗയാന സമയം 10.30-നും ഇന്ത്യന്‍ സമയം രാത്രി എട്ടു മണിക്കും ആരംഭിക്കേണ്ട മത്സരത്തിന്റെ ടോസാണ് വൈകുന്നത്.
രാവിലെ തുടങ്ങിയ മഴ അല്പം ശമിച്ചിട്ടുണ്ടെങ്കിലും ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയം ഗ്രൗണ്ട് മത്സര സജ്ജമാക്കാന്‍ സാധിച്ചിട്ടില്ല. പിച്ച് കവര്‍ ഉപയോഗിച്ച് മൂടിയിരിക്കുകയാണ്. കാലാവസ്ഥ വകുപ്പ് നല്കുന്ന വിവരം അനുസരിച്ച് രാവിലെ 10.30 മുതല്‍ വൈകീട്ട് 6.30 വരെ ഗയാനയില്‍ മഴ തുടരുമെന്നാണ് സൂചന.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സെമിക്ക് റിസര്‍വ് ഡേ ഇല്ലാത്തതിനാല്‍ 250 മിനിറ്റ് മിനിറ്റ് കട്ട് ഓഫ് ടൈം അനുവദിച്ചിട്ടുണ്ട്. അതായത് മത്സരം നടത്താന്‍ നാല് മണിക്കൂറോളം കാക്കും. ഇന്ത്യന്‍ സമയം എട്ടു മണിക്ക് ആരംഭിക്കേണ്ട മത്സരം മഴ കാരണം വൈകിയാല്‍ 12.10 വരെ കാക്കും.മത്സരം ഉപേക്ഷിച്ചാല്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായെത്തിയ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും




