
'ഇതുകൊണ്ടാണ് സഞ്ജു നിങ്ങള്‍ സഞ്ജുവായിരിക്കുന്നത്'- സംഗയുടെ അഭിനന്ദനത്തിന് 'മസില്‍പെരുപ്പിച്ച്' മലയാളി താരം (വീഡിയോ)
ടീം മീറ്റിങിന്റെ ഇടയിലുള്ള രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ ശ്രേദ്ധയമാകുന്നത്
മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ത്രില്ലര്‍ പോരാട്ടം വിജയിച്ചതിന് പിന്നാലെ രാജസ്ഥാന് റോയല്‍സിന്റെ മലയാളി നായകന് സഞ്ജു സാംസണിനെ അഭിനന്ദിച്ച് ടീം അംഗങ്ങള്‍. ടീം മീറ്റിങില്‍ വച്ചാണ് മലയാളി നായകന് അഭിനന്ദനം.
ഈ ടീം മീറ്റിങിന്റെ ഇടയിലുള്ള രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ ശ്രേദ്ധയമാകുന്നത്. അഭിനന്ദനങ്ങള്‍ കേട്ടപ്പോള്‍ മസില് പെരുപ്പിച്ചാണ് സഞ്ജുവിന്റെ പ്രതികരണം.
രാജസ്ഥാന് റോയല്‍സിനായി 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സഞ്ജു, ഡല്‍ഹിക്കെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങുമായി കളം നിറഞ്ഞിരുന്നു. വെറും 19 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത സഞ്ജുവിന്റെ കൂടി മികവിലാണ് രാജസ്ഥാന് 20 ഓവറില്‍ 222 റണ്‍സ് നേടിയത്.
മത്സരം രാജസ്ഥാന് 15 റണ്‍സിനു ജയിച്ചതിനു പിന്നാലെ സഞ്ജുവിന്റെ 100ാം മത്സരം കേക്ക് മുറിച്ചാണ് ടീം ആഘോഷിച്ചത്. ടീം മീറ്റിങിനിടെ പരിശീലകന് കുമാര്‍ സംഗക്കാരയാണ് സഞ്ജുവിനെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടിയത്.
Win as a team, celebrate as a family - thatâs what weâre all about!Â
â Rajasthan Royals (@rajasthanroyals) April 23, 2022
PS: Wait for Sangaâs message to Hettie. #RoyalsFamily | #HallaBol | #DCvRR pic.twitter.com/W2e16kkUWB
'ഡല്‍ഹിക്കെതിരായ മത്സരത്തില്‍ വണ്‍ഡൗണായി ഇറങ്ങണോ അതോ ഹെറ്റ്മെയറിനു ബാറ്റിങ് ഓര്‍ഡറില്‍ പ്രമോഷന് നല്‍കണോ എന്ന കാര്യത്തില്‍ ക്യാപ്റ്റനു സംശയമുണ്ടായിരുന്നുവെന്ന് തോന്നുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ബാറ്റിങ് എല്ലാ സംശയങ്ങളും മാറ്റി. 19 പന്തില്‍നിന്ന് 46, 48 റണ്‍സാണ് നേടിയത്. ഇതുകൊണ്ടാണ് സഞ്ജു നിങ്ങള്‍ സഞ്ജുവായിരിക്കുന്നത്'- സംഗക്കാര പറഞ്ഞു.
ഈ അഭിനന്ദന വാക്കുകള്‍ കേട്ടതിന് പിന്നാലെയായിരുന്നു സഞ്ജുവിന്റെ രസകരമായ പ്രതികരണം. ജോസ് ബട്ലര് ഉള്‍പ്പെടെയുള്ള താരങ്ങളെ പൊട്ടിച്ചിരിപ്പിച്ചാണ് സഞ്ജു ഇത്തരത്തില്‍ പ്രതികരിച്ചത്.
ഈ വാര്‍ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

'ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'; രാജി വിവാദത്തില്‍ ശ്രീലേഖ



