
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ഗാലെ: ശ്രീലങ്ക-ഓസ്ട്രേലിയ ടെസ്റ്റിന്റെ മൂന്നാം ദിനം രസംകൊല്ലിയായി മഴയെത്തി. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനോട് ലങ്ക അടുക്കവെയാണ് മഴ വില്ലനായത്. എന്നാല്‍ കളിയുടെ രണ്ടാം ദിനമുണ്ടായ രസകരമായ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ക്രീസില്‍ ബാറ്റ് ചെയ്യാന്‍ നില്ക്കുന്ന സമയം നേരെ എതിര് ബോക്സില്‍ മഞ്ഞ ഷര്‍ട്ട് ധരിച്ചൊരാള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് ചൂണ്ടി ഏയ്ഞ്ചലോ മാത്യൂസ് പരാതിപ്പെട്ടു. പന്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന് മാത്യൂസ് പറഞ്ഞതോടെ ഗ്രൗണ്ടില്‍ നിന്ന് അമ്പയര്‍മാര്‍ ഇയാളോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു.
ഈ സമയം മീഡിയോ ബോക്സില്‍ എഴുന്നേറ്റ് നില്ക്കുന്ന മഞ്ഞ ഷര്ട്ടുകാരന് ജെഫ് ലെമണ്‍ ആണെന്ന് വാര്‍ണര്‍ തിരിച്ചറിഞ്ഞു. സ്റ്റംപ് മൈക്കിന് അടുത്തെത്തി വാര്‍ണര്‍, ബ്രോഡ്കാസ്റ്റേഴ്സിന്റെ ശ്രദ്ധയ്ക്ക്, മീഡിയ റൂമില്‍ മഞ്ഞ ഷര്‍ട്ടിട്ട് നില്ക്കുന്ന ജെഫ് ലെമണോട് ഒന്നിരിക്കാന്‍ പറയുമോ, ബാറ്റര്‍ അസ്വസ്ഥനാണ് എന്ന് പറഞ്ഞു. വാര്‍ണറുടെ വാക്കുകള്‍ കേട്ട് കമന്ററി ബോക്സിലും ചിരി ഉയര്‍ന്നു.
Last evening, @davidwarner31 used our stump microphone to send out a message to @GeoffLemonSport. Not that the message had any impact whatsoever #SLvAUS #Galle pic.twitter.com/QUeU9xgktx
â Hemant (@hemantbuch) July 10, 2022
364 റണ്‍സിനാണ് ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയ ഓള്‍ഔട്ടായത്. ദിമുത് കരുണരത്നെ, കുശാന്‍ മെന്‍ഡിസ്, ഏയ്ഞ്ചലോ മാത്യൂസ്, ദിനേശ് ചാണ്ഡിമല്‍ എന്നിവരുടെ അര്‍ധ ശതകമാണ് ശ്രീലങ്കയെ മികച്ച സ്കോറിലേക്ക് നയിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


