
ടെസ്റ്റ് റാങ്കിങ്; കോഹ്ലി നാലാമത് തന്നെ, ആറാം സ്ഥാനത്തേക്ക് കയറി പൂജാര
ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ നാലാം സ്ഥാനത്ത് തുടര്‍ന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ നാലാം സ്ഥാനത്ത് തുടര്‍ന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ടെസ്റ്റ് ബാറ്റ്സ്മാന്മാരില് ആദ്യ അഞ്ചിലുള്ള ഇന്ത്യന്‍ താരം കോഹ്ലി മാത്രമാണ്.
ഇന്ത്യന്‍ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര ആറാം സ്ഥാനത്തേക്ക് എത്തി. കോഹ് ലി, പൂജാര എന്നിവരെ കൂടാതെ ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരം രഹാനെയാണ്. എട്ടാം സ്ഥാനത്താണ് രഹാനെ. ഒരു സ്ഥാനം മുന്പോട്ട് കയറിയാണ് രഹാനെ ആറാം സ്ഥാനത്തേക്ക് എത്തിയത്.
റിഷഭ് പന്ത് 13ാം റാങ്കിലും, രോഹിത് ശര്‍മ 18ാം റാങ്കിലും തുടരുന്നു. 919 പോയിന്റോടെ കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 891 പോയിന്റോടെ സ്മിത്ത് രണ്ടാമതപം, 878 പോയിന്റോടെ ലാബുഷെയ്ന് മൂന്നാമതുമാണ്.
823 പോയിന്റോടെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ആണ് അഞ്ചാം സ്ഥാനത്ത്. ബൗളര്‍മാരിലേക്ക് വരുമ്പോള്‍ അശ്വിന് എട്ടാമതും, ബൂമ്ര ഒന്‍പതാം റാങ്കിലും തുടരുന്നു. 908 പോയിന്റോടെ പാറ്റ് കമിന്‍സ് തന്നെയാണ് ഒന്നാം സ്ഥാനത്ത്.
839 പോയിന്റോടെ സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടാമതും, 825 പോയിന്റോടെ വാഗ്നര്‍ മൂന്നാമതും. ടെസ്റ്റ് ഓള്റൗണ്ടര്മാരിലേക്ക് വരുമ്പോള്‍ 427 പോയിന്റോയെ സ്റ്റുവര്‍ട്ട് ബ്രോഡ് ഒന്നാമത് തുടരുകയാണ്. 423 പോയിന്റോടെ തൊട്ടു പിന്നില്‍ ജാസന്‍ ഹോള്‍ഡറുണ്ട്. മൂന്നാം സ്ഥാനത്ത് രവീന്ദ്ര ജഡേജയും, ആറാം സ്ഥാനത്ത് ആര് അശ്വിനുമുള്ളതാണ് ഇന്ത്യയുടെ നേട്ടം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Explainer | 'മാസപ്പടി' കേസില്‍ പിണറായി പ്രതിസ്ഥാനത്ത് വരുന്നത് എങ്ങനെ? നാള്‍വഴികളും ഹൈക്കോടതി വിധിയും

എസ്ഐടിയെ നിയോഗിച്ചത് നിയമോപദേശപ്രകാരം; ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല; രമേശ് ചെന്നിത്തല

ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചേക്കും

ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവ്; മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്ന് ഹൈക്കോടതി



