
'ആ മിന്നല്‍ വേഗം ധോനിയെ ഓര്‍മിപ്പിക്കുന്നു', ഷെല്‍ഡന്‍ ജാക്സന് കയ്യടിച്ച് സച്ചിന്; ദയവായി ഹെല്‍മറ്റ് വെക്കണമെന്ന് യുവരാജ്
മികച്ച ടച്ചില്‍ കളിച്ച് വരികയായിരുന്നു സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി റോബിന് ഉത്തപ്പ
മുംബൈ: മികച്ച ടച്ചില്‍ കളിച്ച് വരികയായിരുന്നു സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി റോബിന് ഉത്തപ്പ. എന്നാല്‍ മിന്നല്‍ സ്റ്റംപിങ്ങിലൂടെ ഷെല്‍ഡന്‍ ജാക്സനാണ് കൊല്‍ക്കത്തയ്ക്ക് തലവേദനയാവുന്നതിന് മുന്‍പ് ഉത്തപ്പയെ കൂടാരം കയറ്റിയത്.
സ്റ്റംപിന് പിന്നിലെ മികവില്‍ ഷെല്‍ഡന്‍ ജാക്സനെ അഭിനന്ദിക്കുകയാണ് സച്ചിന് ടെണ്ടുല്‍ക്കര്‍. യുവരാജ് സിങ് എത്തുന്നതാവട്ടെ ഷെല്‍ഡന്‍ ഒരു ഉപദേശമായും. വിസ്മയിപ്പിക്കുന്ന സ്റ്റംപിങ്ങായിരുന്നു അത്. ഷെല്‍ഡന്റെ സ്പീഡ് എന്റെ ഓര്‍മയിലേക്ക് ധോനിയെ കൊണ്ടുവന്നു. മിന്നല്‍ വേഗം എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.
That was an outstanding stumping. @ShelJackson27âs speed reminded me of @msdhoni.
â Sachin Tendulkar (@sachin_rt) March 26, 2022
Lightning fast!! #CSKvKKR
സ്പിന്നര്‍മാരെ നേരിടുമ്പോള്‍ ഹെല്‍മറ്റ് ധരിക്കൂ എന്നാണ് ഷെല്‍ഡന്‍ ജാക്സന് യുവരാജ് സിങ് നല്കുന്ന ഉപദേശം. പ്രിയപ്പെട്ട ഷെല്‍ഡന്‍ ജാക്സന്, സ്പിന്നര്‍മാരെ നേരിടുമ്പോള്‍ ദയവായി ഹെല്‍മറ്റ് ധരിക്കൂ, നിങ്ങള്‍ വളരെ കഴിവുള്ള കളിക്കാരനാണ്. ഏറെ നാളുകള്‍ക്ക് ശേഷം ഒരു സുവര്‍ണാവസരം ലഭിച്ചിരിക്കുകയാണ്, സുരക്ഷിതനായിരിക്കൂ, എല്ലാ ആശംസകളും എന്നാണ് യുവരാജ് സിങ് ട്വിറ്ററില്‍ കുറിച്ചത്.
Dear #SheldonJackson please wear a helmet when u keeping to spinners ! You are a very talented player and have a golden opportunity after a long time be safe !!! And all the best #CSKvKKR #IPL2022
â Yuvraj Singh (@YUVSTRONG12) March 26, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'കോഹ്ലിയോട് അത് ചെയ്യരുതായിരുന്നു'!

ഡൽഹി സമരമുഖത്ത് എസ്എഫ്ഐ പതാകയേന്തി പാഞ്ഞത് മലയാളി വിദ്യാർഥിനി; ആ ചിത്രം പാലക്കാടൻ പെൺകരുത്ത്

'എങ്ങും തലൈവര്‍ മയം'; ആദ്യ ദിനം കേരള പ്രീസെയില്‍ 4 കോടിയിലേക്ക്; 'ജയിലര്‍ 2' ന് മാരത്തോണ്‍ ഷോകളുമായി തീയേറ്ററുകള്‍
സിഎംആര്‍എല്‍ അഴിമതി: അപ്പീലുമായി പിണറായി ഹൈക്കോടതിയിൽ; ഉച്ചയ്ക്ക് പരിഗണിക്കും


