മറഡോണയുടെ അവസാന ലോകകപ്പ് ചൂണ്ടിയാണ് ഫെര്‍നാന്‍ഡോ സിഗനോറിനിയുടെ വാക്കുകള്‍

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:00 am IST

News Now

ബ്യൂണസ് ഐറിസ്: ഖത്തര്‍ ലോകകപ്പില്‍ ഏറ്റവും മികച്ച മെസി ആയിരിക്കില്ല കാണുകയെന്ന് അര്‍ജന്റൈന്‍ മുന്‍ സഹ പരിശീലകന്‍ സിഗ്നോറിനി. മറഡോണയുടെ അവസാന ലോകകപ്പ് ചൂണ്ടിയാണ് ഫെര്‍നാന്‍ഡോ സിഗനോറിനിയുടെ വാക്കുകള്‍. 

ഖത്തറില്‍ ഏറ്റവും മികച്ച മെസിയെ കാണാനാവില്ലെന്ന് ഉറപ്പാണ്. 1994ല്‍ മറഡോണയുടെ ഏറ്റവും മികച്ച പതിപ്പല്ല കണ്ടത് എന്നത് പോലെ. ഫിസിക്കന്‍ കണ്ടീഷന്‍ നിര്‍ണായകമാണ്, പ്രത്യോകിച്ച് ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്റുകളില്‍, ഫെര്‍നാന്‍ഡോ സിഗ്നോറിനി പറയുന്നു. 

മെസി ഇപ്പോള്‍ തന്നെ മറഞ്ഞു പോകുന്നു

മെസി തന്നെ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിച്ചത്. പ്രായം കൂടുന്നതോടെ മെസി ഇപ്പോള്‍ തന്നെ മറഞ്ഞു പോകുന്നു. എന്നെ സംബന്ധിച്ച് ഏറ്റവും മികച്ച മെസി കഴിഞ്ഞ് പോയിരിക്കുന്നു. മത്സര സ്വഭാവമുള്ള കായിക ഇനങ്ങളില്‍ പ്രായം നിര്‍ണായകമാണ് എന്നും അദ്ദേഹം പറഞ്ഞു. 

കോപ്പ ജയങ്ങളില്‍ മതിമറക്കരുത് എന്ന മുന്നറിയിപ്പും സിഗ്നോറിനി അര്‍ജന്റൈന്‍ പരിശീലകന്‍ സ്‌കലോനിക്ക് നല്‍കുന്നു. ഏറ്റവും മികച്ച ടീമുകളല്ല, ഏറ്റവും ഭാഗ്യമുള്ള ടീമുകളാണ് ലോക കപ്പ് ജയിച്ചിട്ടുള്ളതെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. 

കോപ്പ ജയത്തിന് പിന്നാലെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒരു കളി പോലും തോല്‍ക്കാതെയാണ് അര്‍ജന്റീന ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. കോപ്പ അമേരിക്കയില്‍ മെസിയായിരുന്നു ടോപ് സ്‌കോറര്‍. റഷ്യയില്‍ നിന്ന് വ്യത്യസ്തമായി ഖത്തറിലേക്ക് എത്തുമ്പോള്‍ മെസിയെ പൂര്‍ണമായും ആശ്രയിച്ച് നില്‍ക്കുന്ന ടീമല്ല ഇത് എന്നതാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ