
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ന്യൂഡല്‍ഹി: ഐപിഎല്‍ 14ാം സീസണിലെ ആദ്യ രണ്ട് സെഞ്ചുറിയും മലയാളി താരങ്ങളുടെ പേരിലേക്ക് എത്തിയതിനെ പ്രശംസിച്ച് ശശി തരൂര്‍ എംപി. രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണ് ആണ് സീസണിലെ ആദ്യ സെഞ്ചുറി നേടിയത്. സഞ്ജുവിന്റെ ടീമിനെതിരെ ദേവ്ദത്ത് പടിക്കലും മൂന്നക്കം കടന്നു.
ക്രിക്കറ്റില്‍ കേരളം പിന്നോക്കം നില്ക്കുന്നു എന്ന് വിലയിരുത്തപ്പെടുമ്പോഴാണ് ഈ വര്‍ഷത്തെ ഐപിഎല്ലിലെ രണ്ട് സെഞ്ചുറികള്‍ മലയാളികളുടെ പേരിലായിരിക്കുന്നത്. ഇതുവരെ മൂന്നക്കം കടക്കാനായത് ഇവര്‍ക്ക് മാത്രമാണ്. സഞ്ജുവിനും ദേവ്ദത്തിനും അഭിനന്ദനം, ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
How amazing that both the centuries in this yearâs #IPL have been scored by Malayalis, when Kerala has so long been regarded as a cricketing backwater! Congratulations @devdpd07 for joining @IamSanjuSamson as the only two to cross the hundred mark so far this year
â Shashi Tharoor (@ShashiTharoor) April 22, 2021
പഞ്ചാബ് കിങ്സിന് എതിരെയാണ് സഞ്ജു സെഞ്ചുറി നേടിയത്. 63 പന്തില്‍ നിന്ന് 12 ഫോറും ഏഴ് സിക്സും പറത്തി സഞ്ജു 119 റണ്‍സ് നേടി. സഞ്ജുവിന്റെ ടീമിന് ജയം നിഷേധിച്ചാണ് ദേവ്ദത്ത് തന്റെ സ്കോര്‍ മൂന്നക്കം കടത്തിയത്. ഐപിഎല്ലിലെ സഞ്ജുവിന്റെ മൂന്നാം സെഞ്ചുറിയായിരുന്നു അത്. ദേവ്ദത്തിന്റേത് ആദ്യത്തേതും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


